- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ പുതിയതായി 49 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഗുരുതരാവസ്ഥ ഉള്ളവരുടെ എണ്ണം അമ്പതിൽ താഴെയായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ പ്രതിദിന റിപ്പോർട്ടിൽ ആകെ 49 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതര നിലയിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
പുതുതായി 49 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 57 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,022 ഉം രോഗമുക്തരുടെ എണ്ണം 5,37,990 ഉം ആയി. ആകെ മരണസംഖ്യ 8,806 ആയി ഉയർന്നു.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 10, ജിദ്ദ 10, മക്ക 5, ബുറൈദ 3, ത്വാഇഫ് 2, നജ്റാൻ 2, ദമ്മാം 2, ദഹ്റാൻ 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്താകെ ഇതുവരെ 46,404,588 ഡോസ് വാക്സിൻ കുത്തിവെച്ചു.
ന്യൂസ് ഡെസ്ക്