- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാവിക സേനയ്ക്ക് തലവനായി മലയാളി; തിരുവനന്തപുരം സ്വദേശി ആർ. ഹരികുമാർ നാവിക സേനാ മേധാവിയാകുന്നു
ന്യൂഡൽഹി: നാവിക സേനാ തലവനാകാൻ ഒരുങ്ങി മലയാളി. വൈസ് അഡ്‌മിറൽ ആർ.ഹരികുമാർ ആണ് അടുത്ത നാവികസേനാ മേധാവിയാകാൻ ഒരുങ്ങുന്നത്. ഈ മാസം 30ന് അദ്ദേഹം പുതിയ ചുമതലയേൽക്കുമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. 39 വർഷമായി നാവികസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്.
മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. തൊട്ടുപിന്നാലെ പുതിയ പദവിയും അദ്ദേഹത്തെ തേടി എത്തുക ആയിരുന്നു.
Government has appointed Vice Admiral R Hari Kumar, PVSM, AVSM, VSM, ADC presently Flag Officer Commanding-in-Chief Western Naval Command as the next Chief of the Naval Staff with effect from the afternoon of 30th November 2021. pic.twitter.com/yoDGZd3rFn
- A. Bharat Bhushan Babu (@SpokespersonMoD) November 9, 2021
നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 1983 ൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഹരികുമാർ ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവർത്തിച്ചു.
മുംബൈ സർവകലാശാലയിലും യുഎസ് നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്സ് കോളജിലുമായിരുന്നു ഉപരിപഠനം. പരം വിശിഷ്ഠ സേവാ മെഡൽ , അതി വിശിഷ്ഠ സേവാ മെഡൽ, വിശിഷ്ഠ സേവാമെഡൽ തുടങ്ങി നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.