രാജ്യത്തെ പ്രോപ്പർട്ടി അഡ്വർടൈസ്മെന്റ് വെബ്സൈറ്റിന്റെ ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വാടക നിരക്ക് കുത്തനെ ഉയരുന്നു. വാടക വീടുകളുടെ ലഭ്യതകുറവ് ആണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഈ മാസം തന്നെ രാജ്യത്തുുനീളം 1,460 വീടുകൾ മാത്രമാണ് വാടകയ്ക്ക് ലഭ്യമായിട്ടുള്ളത്.

നിലവിലെ കണക്കനുസരിച്ച് രാജ്യതലസ്ഥാനത്ത് വാടകയ്ക്ക് ലഭ്യമായിട്ടുള്ളത് 820 പ്രോപ്പർട്ടികൾ മാത്രമാണ്. കഴിഞ്ഞ വർഷം ഇതേസമയത്തെ കണക്കുകൾ പ്രകാരം 51% ത്തിന്റെ കുറവ്,കൂടാതെ ഡബ്ലിനിൽ വാടക സ്റ്റോക്ക് 1,000-ൽ താഴെയാവുന്നത് ഇതാദ്യമാണെന്നും കണക്കുകൾ പറയുന്നു.

സ്റ്റോക്കിലെ കുറവ് ഡബ്ലിനിലെ വാടക നിരക്ക് വർഷാവർഷം 2.7% വർധിക്കാൻ കാരണമായി, അതേസമയം കോർക്കിൽ 6.9% , ഗാൽവേയിൽ 8.3%, ലിമുറിക്കിൽ 8.9%, വാട്ടർഫോർഡിൽ 10% എന്നിങ്ങനെ കുത്തനെയുള്ള വർദ്ധനവ് രേഖപ്പെടുത്തി.

അയർലണ്ടിൽ ദേശീയതലത്തിൽ ശരാശരി പ്രതിമാസ വീടുവാടക വാടക 1,516 ആണ്. ഇത് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 6.8% കൂടുതലാണ്.നഗരങ്ങൾ ഒഴികെ, രാജ്യത്തുടനീളമുള്ള ശരാശരി വാടക 1,153 ആണ്, ഇതിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.9% വർദ്ധനവ് രേഖപ്പെടുത്തി. മായോ,റോസ്‌കോമൺ, ലെട്രിം എന്നിവിടങ്ങളിലും വീട്ടുവാടക വാർഷിക അടിസ്ഥാനത്തിൽ 20% വർദ്ധിച്ചു.