- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലൂരിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളി ക്യാമറയും പീഡനവും; പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാലുമണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
പോക്സോ കേസിൽ പ്രതിയായ മോൻസനെതിരെ പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. മോൻസൻ കലൂരിലുള്ള വീട്ടിലെ തിരുമ്മൽകേന്ദ്രത്തിൽ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. തിരുമ്മൽ കേന്ദ്രത്തിൽ എത്തുന്നവരുടെയും അവിടെ നടന്നിരുന്നതിന്റെയും ദൃശ്യങ്ങൾ ഇയാൾ രഹസ്യമായി പകർത്തിയിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയെ മോൻസന്റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു. ഫോറൻസിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്മണിനെ സസ്പെന്റ് ചെയ്തു. മോൻസണിന്റെ പുരാവസ്തു വിൽപനയ്ക്ക് ലക്ഷ്മണ ഇടനിലനിന്നതായി ്രൈകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു.
നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. മോൻസൺ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്മണ നിരവധി തവണ മാനേജർ ജിഷ്ണുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും ്രൈകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിൾ, ഖുർആൻ, രത്നങ്ങൾ എന്നിവ ഇടനിലക്കാരി വഴി വിൽക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തി.
മോൻസൻ മാവുങ്കലും ഐ.ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്റെ മാനേജറുമായി ഐ.ജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.
മറുനാടന് മലയാളി ബ്യൂറോ