ഫിലാഡൽഫിയ: കേരള പിറവിയുടെ 65ാം വാർഷികം ഫിലാഡൽഫിയായിലെ മലയാളിസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബർ 7-നു് ശനിയാഴ്ചനോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ പമ്പ ഇന്ത്യൻകമ്മ്യൂണിറ്റി സെന്ററിലെ നെടുമുടി വേണു തിരുവരങ്ങിൽ ആഘോഷപുർവ്വം കൊണ്ടാടി.ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല് അദ്ധ്യക്ഷത വഹിച്ചസാംസ്കാരിക സമ്മേളനത്തിൽ പ്രെഫസർ കോശി തലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.കാലഗതിയിൽ മലയാള ഭാഷയിൽ ഉണ്ടായിക്കെണ്ടിരിക്കുന്ന പരിണാമങ്ങൾ ഒരു പരിധിവരെ പുരോഗതിയാണെന്നും എന്നാൽ സ്വന്തം ഭാഷയും പൈതൃകവും സംസ ്ക്കാരവും മറക്കുന്നവർ തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുത്തുമെന്നും അങ്ങനെയുള്ള പ്രവണതകളെനിരുത്സാഹപ്പെടുത്തി ഓരോ മലയാളിയും തന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാൻപ്രതിജ്ജാബദ്ധരാകണമെന്നും കേരളദിന സന്ദേശത്തിൽ പ്രെഫസർ കോശി തലയ്ക്കൽ പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തിൽ കേരളദിന ആഘോഷ കമ്മറ്റി ചെയർമാൻ അലക്‌സ് തോമസ്
ഏവരെയും സ്വാഗതം ചെയ്തു. സംഘടന പ്രതിനിധികളായ മോദി ജേക്കബ് (പമ്പ), ജോബി
ജോർജ്ജ് (കോട്ടയം അസ്സോസിയേഷൻ), ജോർജ്ജ് ഓലിക്കൽ (ഇന്ത്യ പ്രസ്‌ക്ലബ്), ജീമോൻ
ജോർജ്ജ് (ഏഷ്യൻ അഫേഴ്‌സ്), (ജോർജ്ജ് ജോസഫ് (ഫ്രൺട്‌സ് ഓഫ് തിരുവല്ല),
ജോർജ്ജ് നടവയൽ (ഫിലാഡൽഫിയ സാഹിത്യവേദി) ഫീലിപ്പോസ് ചെറിയാൻ
(കേരളാഫോറം), സുരേഷ് നായർ (എൻ.എസ്.എസ്. ഓഫ് .പി.എ.), പി.കെ സോമരാജൻ
(എസ്.എൻ.ഡി.പി), ജോർജി കടവിൽ (ഫൊക്കാന) എന്നിവർ കേരളദിനാശംസകൾ നേർന്നു. ജനറൽസെക്രട്ടറി സാജൻ വറുഗീസ് പൊതുയോഗം നിയന്ത്രിച്ചു.ഇന്ത്യൻ കോൺസിലേറ്റ് ന്യൂയോർക്കിലെ ഓഫീസറും മലയാളിയുമായ നിഖിൽ നൈനാൻ
മലയാളി കമ്മ്യൂണിറ്റിക്ക് നൽകി വരുന്ന സേവനങ്ങൾക്ക് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം നന്ദി പറയുകയുംഫലകം നൽകി ആദരിക്കുകയും ചെയ്തു.


കേരളത്തനിമയാർന്ന കലാസംസ്‌ക്കാരിക പരിപാടികൾക്ക് ടി.ജെ തോംസൺ, നേതൃത്വം നൽകി,മനോജ്, ജെന്ന നിഖിൽ, ജോൺ നിഖൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.