- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നൈനയുടെ ക്ലിനിക്കൽ ലീഡർഷിപ്പ് കോൺഫറൻസ് വർണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു
ന്യൂയോർക്ക്: അമേരിക്കയിലുള്ള ഇന്ത്യൻ നഴ്സുമാരുടെ മാതൃസംഘടനയായ നൈനയുടെ മൂന്നാം ക്ലിനിക്കൽ ലീഡർഷിപ് കോൺഫറൻസ് വർണശബളമായ ഗാല ചടങ്ങുകളോടുകൂടി സമാപിച്ചു. ഒക്ടോബർ 29, 30 തീയതികളിൽ ന്യൂയോർക്ക് സിറ്റിയിൽ ലഗ് വാർഡിയ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന ദ്വൈദിനസെമിനാറിലും ഗാലനെറ്റിലും അമേരിക്കയിലെ വിവിധ സംശങ്ങളിൽ നിന്നുള്ള മുന്നൂറോളം ഇന്ത്യൻ നഴ്സുമാർ പങ്കെടുത്തു.
നൈന പ്രസിഡന്റ് ഡോ. ലിഡിയ അൽബുകർക്കി ഔപചാരികമായി ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സെമിനാറുകളിൽ നഴ്സിങ് മേഖലകളിൽ നൈപുന്ന്യമുള്ള ഏകദേശം മുപ്പതോളം പ്രഭാഷകർ ക്ളാസ്സെടുത്തു. കോവിഡ് പ്രതിസന്ധിയിൽ മുന്നണിപോരാളികളായി പ്രവർത്തിച്ച നഴ്സുമാർക്ക് അഭിവാദ്യമർപ്പിക്കുന്നതായി ഡോ. അൽബുകർക്കി തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റൺധീർ ജയ്സ്വാൾ മുഖ്യതിഥിയായി പങ്കെടുത്ത ഗാല ആഘോഷത്തിൽ ഇന്ത്യൻ കോൺസൽ ഫോർ കമ്മ്യൂണിറ്റി അഫയർസ് എ. കെ വിജയകൃഷ്ണൻ, ഡോ. ബിന്ദു ബാബു, ഡോ. ദേവി നമ്പ്യാപറമ്പിൽ, ഡോ. നീന ഫിലിപ്പ് , ടോം കോലത് , ഡോ. മേരി ജോയ് ഗാർസിയ എന്നിവർ പങ്കെടുത്തു.
ജനപ്രതിനിധികൾ, ന്യൂയോർക് ഇന്ത്യൻ സമൂഹത്തിലുള്ള സാമൂഹികസാംസ്കാരികനായകർ, ടൈറ്റാനിയം സ്പോൺസർ സാബു ലൂക്കോസ്, മറ്റു ടൈറ്റാനിയം സ്പോൺസർമാരായ ജിനി ടെക്, ബയോട്രോണിക്സ് , ഗ്രാൻഡ് കാന്യോൻ യൂണിവേഴ്സിറ്റി പ്രതിനിധികൾ, ഗോൾഡ്, സിൽവർ, ബ്രോൻസ് സ്പോൺസർമാരുടെ സഹായവും സാന്നിധ്യവുംകൊണ്ട് നൈനയുടെ മൂന്നാം ക്ലിനിക്കൽ എക്സലൻസ് കോൺഫറൻസ് ധന്യമായി പര്യാവസാനിച്ചതായി ന്യൂയോർക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അധ്യക്ഷ ഡോ. അന്ന ജോർജ് പ്രകീർത്തിച്ചു.
നൈന വൈസ് പ്രസിഡന്റ് ഡോ. ബോബി വർഗീസ് , നൈന അഡ്വാൻസ്ഡ് പ്രാക്ടീസ് മേധാവിയും ന്യൂയോർക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അന്ന ജോർജ് എന്നിവരുടെ മുഖ്യ മേൽനോട്ടത്തിലായിരുന്നു ഈ ദ്വൈദിന കോൺഫറൻസ് സജ്ജികരിച്ചത്.
എഡ്യൂക്കേഷൻ സെമിനാറുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂയോർക് നോർത്തവെല്ല് സിസ്റ്റം റീസെർച് വൈസ് പ്രസിഡന്റ് ഡോ. ലിലി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഈ അവസരത്തിൽ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിച്ചു. നോർത്ത് കാരോളിനയിൽ നിന്നുള്ള ഡോ.സുജയലക്ഷ്മി ദേവനായാസമുദ്രം ഡെയ്സി അവാർഡിന് അർഹയായി. തുടർന്ന് ന്യൂയോർക് ചാപ്റ്റർ (ഐനാനി ) ഏറ്റവും മികച്ച സ്റ്റേറ്റ് ചാപ്റ്ററായി തിരഞ്ഞെടുക്കപെട്ടു. നൈന-ഡെയ്സി അവാർഡ് ദാന ചടങ്ങിൽ ഡെയ്സി പ്രസിഡന്റ് ബോണി ബാൺസ് മുഖ്യതിഥിയായി പങ്കെടുത്തു.
തുടർന്ന് നൈനയുടെ 15 വർഷഘോഷം പ്രസിഡന്റുമാർ കൂടി കേക്ക് മുറിച്ചു ആഘോഷിച്ചു. നൈനയുടെ ആദ്യ പ്രസിഡന്റായ സാറ ഗബ്രിയേൽ ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡിന് അർഹയായി. ന്യൂയോർക് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട കലാപരിപാടികൾക്കു മുഖ്യസംഘടകരായ ഡോ. അന്നാ ജോർജ് , ഡോ. സോളിമോൾ കുരുവിള, ജെസ്സി ജെയിംസ്, ലൈസി അലക്സ് , ഡോളമ്മ പണിക്കർ, ഏലിയാമ്മ മാത്യു എന്നിവർ നേതൃത്വം നൽകി. നൈന എക്സിക്യൂട്ടീവ് വൈസ് പ്രെസിഡണ്ട് അക്കാമ്മ കല്ലേൽ, സെക്രട്ടറി സുജ തോമസ്, ട്രെഷറർ താര ഷാജൻ എന്നിവർ സാരഥ്യംവഹിച്ച കോൺഫറൻസ് വൻ വിജയമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.