ഒക്കലഹോമ : 18 മത് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്തമേരിക്കൻകോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ ലൈൻ പ്രവർത്തനം ആരംഭിച്ചു.

പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ എല്ലാ വ്യാഴാഴ്ചകളിലും സെൻട്രൽ സമയം 8 മണിക്ക് 1- 667 - 776 - 9136 എന്ന നമ്പരിലായിരിക്കും ഉണ്ടായിരിക്കുന്നത്.

2022 ഓഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.

ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.

കോവിഡ് 19 ഭീതി ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് ഈ വർഷം നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുവാൻ നാഷണൽ കമ്മറ്റി തീരുമാനിച്ചത്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.