- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ഭാരത അല്മായ സമൂഹത്തിന് അഭിമാനം :സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തുന്ന ഫ്രാൻസീസ് മാർപാപ്പയുടെ പ്രഖ്യാപനം ഭാരതസഭയ്ക്ക് അഭിമാനവും ആത്മീയ ഉണർവ്വുമേകുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
ഇന്ത്യയിൽ നിന്ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ അല്മായനാണ് ദേവസഹായം പിള്ളയെന്നത് ഭാരതത്തിലെ അല്മായ സമൂഹത്തിന് ആഹ്ലാദമുഹൂർത്തങ്ങൾ സമ്മാനിക്കുന്നു. യേശുവിലുള്ള വിശ്വാസത്തെപ്രതി ധീരരക്തസാക്ഷിത്വം വഹിച്ച ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥനായിരിക്കെയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ചുവെന്നതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി 1752 ജനുവരി 14ന് വെടിവെച്ചു കൊല്ലപ്പെടുന്ന അവസാന സമയത്തും പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ച ദേവസഹായം പിള്ളയുടെ വിശ്വാസ തീക്ഷ്ണതയും മാതൃകയും ഈ കാലഘട്ടത്തിൽ വളരെയേറെ പ്രസക്തമാണ്.
2022ൽ മാർപാപ്പ ഭാരതം സന്ദർശിക്കുമെന്ന പ്രതീക്ഷയുണർത്തുന്ന ആവേശം വിശ്വാസികളിൽ നിലനിൽക്കുമ്പോൾ അല്മായ സമൂഹത്തിൽ നിന്ന് ഒരാൾ വിശുദ്ധനായി ഉയർത്തപ്പെടുന്നത് ഭാരത കത്തോലിക്കാസഭയ്ക്ക് ഇരട്ടിമധുരവും ക്രൈസ്തവ ജീവിതത്തിന് കൂടുതൽ കരുത്തും പ്രത്യാശയുമേകുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.