- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്സ്റ്റാന്റിങ് പ്രസന്റർ അവാർഡ് സമ്മാനിച്ചു
ദോഹ : ബന്ന ചേന്ദമംഗല്ലൂരിന് ഗൾഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഔട്ട്സ്റ്റാന്റിങ് പ്രസന്റർ അവാർഡ് സമ്മാനിച്ചു. നാൽപതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാടും മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീനും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. ഡോ. അമാനുല്ല വടക്കാങ്ങര, അഷ്‌റഫ് താമരശ്ശേരി, നവാസ് പൂനൂർ, ലിപി അക്‌ബർ, സി.എ റസാഖ്, എം.എ സുഹൈൽ എന്നിവർ സംബന്ധിച്ചു.
കോവിഡ് കാലത്ത് മലയാളി സമൂഹം നെഞ്ചേറ്റിയ കഥാശ്വാസം, വിജയമന്ത്രങ്ങൾ, എന്റെ കഥ എന്നീ പോഡ്കാസ്റ്റുകൾ പരിഗണിച്ചാണ് ബന്ന ചേന്ദമംഗല്ലൂരിനെ അവാർഡിന് തെരഞ്ഞെടുത്തത്.ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദസൗകുമാര്യവും അവതരണ ചാരുതയും എല്ലാവിഭാഗം ആസ്വാദകരെയും പിടിച്ച് നിർത്തുന്നതാണെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
അദ്ധ്യാപകൻ, സിനിമ സംവിധായകൻ, നടൻ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഹസനുൻ ബന്ന കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരിൽ പരേതനായ ഇ.പി അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫർഹ ബന്ന, ഹൻഫ ബന്ന എന്നിവർ മക്കളാണ്. ഭാര്യയും മക്കളും കലാകാരികളും ആസ്വാദകരുമാണ്.