- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച മുഴുവൻ തുകയും കെഎസ്ആർടിസി ജീവനക്കാർക്ക് തിരിച്ച് നൽകി. അവസാന മാസത്തിലെ രണ്ടാം ഗഡുവായ 7.20 കോടി രൂപയാണ് കെഎസ്ആർടിസിയിലെ 25,986 ജീവനക്കാർക്ക് കഴിഞ്ഞ ദിവസം തിരിച്ചു നൽകിയത്. കെഎസ്ആർടിസിയുടെ കഴിഞ്ഞ മാസത്തെ ഓപ്പറേഷൻ വരുമാനത്തിൽ നിന്നും മിച്ചം വന്ന തുകയിൽ നിന്നാണ് ഈ തുക നൽകിയത്.
ആദ്യത്തെ അഞ്ച് മാസം പൂർണ്ണമായും സർക്കാരാണ് തിരിച്ച് നൽകാനുള്ള തുക നൽകിയത്. എന്നാൽ അവസാന മാസം സർക്കാർ നൽകാത്ത സാഹചര്യത്തിൽ രണ്ട് ഗഡുക്കളായി കെഎസ്ആർടിസി തിരികെ നൽകുകയായിരുന്നു. കഴിഞ്ഞ മാസം 7. 17 കോടി രൂപ ആദ്യഗഡുവായി നൽകിയിരുന്നു. അതിന്റെ ബാക്കിയുള്ള തുകയാണ് കഴിഞ്ഞ ദിവസം തിരികെ നൽകിയത്. ഇതോടെ കോവിഡ് സമയത്ത് സർക്കാർ പിടിച്ച മുഴുവൻ തുകയും സർക്കാരും, കെഎസ്ആർടിസിയും കൊടുത്തു തീർത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story