- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദനിയെ മറ്റൊരു സ്റ്റാൻ സ്വാമി ആക്കാൻ നീക്കം; ജനാധിപത്യ പൗരാവകാശ സമൂഹങ്ങൾ ചെറുത്തു തോൽപിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന അപകടകരമായ പ്രവണത അലങ്കാരമാക്കിയ ഭരണകൂടം അബ്ദുന്നാസിർ മഅ്ദനിയെ മറ്റൊരു സ്റ്റാൻ സ്വാമിയാക്കാൻ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ പൗരാവകാശ സമൂഹങ്ങൾ ചെറുത്തുതോൽപിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ. കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅ്ദനിയുടെ മോചനം അനിവാര്യതയാണ്. അതിൽ രാഷ്ട്രീയമില്ല. വിചാരണ പോലും നടത്താതെ അടിസ്ഥാനാവകാശങ്ങൾ നിഷേധിച്ച് തടവിലിടുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ജാമ്യമോ വിചാരണയോ ചികിത്സയോ നൽകാതെ സ്റ്റാൻ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പാപക്കറയിൽനിന്ന് ഭരണകൂടത്തെപ്പോലെ നീതിപീഠങ്ങൾക്കും ഒഴിഞ്ഞുമാറാനാകില്ല. കോടതികളുടെ അനുശോചനമല്ല ദയയും നീതിയുമാണ് പ്രതീക്ഷിക്കുന്നത്. ജയിലുകളിൽ നഷ്ടപ്പെടുന്ന ജീവിതങ്ങൾക്ക് ആർക്കാണ് നഷ്ടപരിഹാരം നൽകാനാകുകയെന്നും അദ്ദേഹം ചോദിച്ചു.
സിറ്റിസൺ ഫോറം ജനറൽ കൺവീനർ ഭാസുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ജലീൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, വി. സുരേന്ദ്രൻ പിള്ള, കാസിം ഇരിക്കൂർ, സി.പി. ജോൺ, പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, പെരിങ്ങാട് അബു ഇദീസ് ഷാഫി, വർക്കല രാജ്, സാബു കൊട്ടാരക്കര, ൈമലക്കാട് ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ജലീൽ പുനലൂർ, ഷാഫി നദ്വി എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ