- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു; കളിക്കുന്നതിനിടെ ദാരുണമായി മരിച്ചത് പത്ത് വയസ്സുകാരൻ വിഷ്ണു
മൂന്നാർ: വീടിനുള്ളിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർത്ഥി മരിച്ചു. മൂന്നാർ ന്യൂ കോളനിയിൽ കൃഷ്ണമൂർത്തി -തങ്കം ദമ്പതികളുടെ മകൻ പത്തു വയസ്സുകാരൻ വിഷ്ണു ആണ് മരിച്ചത്. നല്ലതണ്ണി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു. ഇന്നലെ രാത്രി വീട്ടിൽ മറ്റാരുമില്ലാതിരുന്ന നേരത്താണ് കുട്ടിയുടെ മരണം സംഭവിച്ചത്.
കൃഷ്ണമൂർത്തി ഭാര്യയെയും ഇളയ മകൻ വിശ്വയെയും കൂട്ടി ചികിത്സ കഴിഞ്ഞു കുറ്റിയാർവാലിയിലെ വീട്ടിൽ വിശ്രമിക്കുന്ന പിതാവിനെ കാണുന്നതിനായി ബുധനാഴ്ച ഉച്ചയോടെ പോയി. വിഷ്ണുവിനെ ന്യൂ കോളനിയിലെ ബന്ധുവീട്ടിൽ നിർത്തിയ ശേഷമാണ് ഇവർ പോയത്. ഇവർ മടങ്ങിയെത്തുന്നതിനു കുറച്ചു മുൻപ് വിഷ്ണു സ്വന്തം വീട്ടിൽ മടങ്ങിയെത്തി. കുട്ടി ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാവാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്.
കൃഷ്ണമൂർത്തിയും ഭാര്യയും മടങ്ങിയെത്തിയപ്പോഴാണ് വീടിനുള്ളിൽ സാരി കൊണ്ടു കെട്ടിയ ഊഞ്ഞാലിൽ കഴുത്തു കുരുങ്ങിയ നിലയിൽ വിഷ്ണുവിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ടാറ്റ ടീ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.