- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ ഇന്ത്യൻ വിദ്യാർത്ഥിനി അതീവ ഗുരുതരാവസ്ഥയിൽ; സംഗീതപരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിക്കായി കുടുംബാംഗങ്ങൾ ചികിത്സാ സഹായം തേടുന്നു
ഹൂസ്റ്റൺ: ഹൂസ്റ്റൺ എ.ആർജി സ്റ്റേഡിയത്തിൽ ആസ്ട്രോവേൾഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രാവിഡ് സ്‌കോട്ടിന്റെ സംഗീതപരിപാടിക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ടെക്സസ് എ.ആൻഡ്.എം. വിദ്യാർത്ഥിനി ഭാർതി ഷഹാനിയുടെ കുടുംബം ചികിത്സാ സഹായത്തിനായി ഗൊ ഫണ്ട് മി അക്കൗണ്ട് ആരംഭിച്ചു.
സംഭവത്തിൽ എട്ടുപേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് ലഭിച്ച വിവരമനുസരിച്ചു മൂന്നുപേരാണ് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികൽ കഴിയുന്നത്. തൊണ്ണൂറു ശതമാനവും മസ്തിഷ്‌ക്കം പ്രവർത്തനരഹിതമായ ഭാർതി ഷഹാനി ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.
ഭാർതിയും, സഹോദരി നമ്രതയും, മറ്റൊരു ബന്ധുവും ചേർന്നാണ് സംഗീത പരിപാടിക്കു പോയത്. ആൾക്കൂട്ടം നിയന്ത്രണം വിട്ടതോടെ കാലുകൾക്കടയിൽ ഞെരിഞ്ഞമർന്ന ഭാർതിയെ അബോധാവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
വെന്റിലേറ്ററിലായിട്ടും ഇപ്പോഴും രക്തസ്രാവമുള്ള ഭാർതിയുടെ അവസ്ഥ ഞങ്ങളെ അതീവ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു. പിതാവ് സണ്ണി ഷഹാനി പറഞ്ഞു.
ഇലകട്രോണിക്ക് എൻജിനീയറിംഗിൽ അവസാന വർഷ വിദ്യാർത്ഥിനിയായ ഷഹാനി പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സിൽ ചേരാനിരിക്കെയാണ് ഈ ദുരന്തം ഉണ്ടായത്. ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ലായെന്നാണ് ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെട്ടത്.