- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കു 63 ലക്ഷം രൂപ അനുവദിച്ചു
പാലാ: പാലാ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള അഞ്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
തീക്കോയി - തലനാട് - മൂന്നിലവ് റോഡ് (ഏഴ് ലക്ഷം), പള്ളിവാതിൽ (തീക്കോയി) മരവിക്കല്ല് അയ്യമ്പാറ റോഡ് (ഒൻപത് ലക്ഷം), ഇരുമാപ്ര - തടിക്കാട് മേലുകാവ്മറ്റം റോഡ്( ഒൻപത് ലക്ഷം), അന്തീനാട് - മേലുകാവ് റോഡ് (25 ലക്ഷം), എലിവാലി - കാവുംകണ്ടം റോഡ് (13 ലക്ഷം) എന്നിവയുടെ അറ്റകുറ്റപ്പണികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
വയോജനങ്ങളെ ഒറ്റപ്പെടുത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നു: മാണി സി കാപ്പൻ
പാലാ: വയോജനങ്ങൾക്കു കൂടുതൽ കരുതൽ നൽകാൻ സമൂഹത്തിന് കടമയുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട്ട് വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും വിനോദത്തിനുമായി ആരംഭിച്ച സീനിയർ സിറ്റിസൺസ് ഫോറം സ്‌നേഹക്കൂടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. ആരോഗ്യമുള്ള കാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിച്ചവരാണ് ഇപ്പോഴത്തെ വയോജനങ്ങൾ. വയോജനങ്ങളെ ഒറ്റപ്പെടുത്തുന്നവർ നാളെ വയോജനങ്ങളായി മാറുമെന്ന കാര്യം മറക്കരുത്.വയോജനങ്ങളെ ഒറ്റപ്പെടുത്തുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്രസിഡന്റ് ജോർജുകുട്ടി വട്ടോത്ത് അധ്യക്ഷത വഹിച്ചു. പാലാക്കാട് ചെറുപുഷ്പം പള്ളി വികാരി ഫാ തോമസ് വെട്ടുകാട്ടിൽ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ഡിജോ കാപ്പൻ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലി, സാജോ പൂവത്താനി, ബിന്ദു ശശികുമാർ, ലിൻസി മാർട്ടിൻ, ജോസ് ജേക്കബ് പുതുമന, എം എ ജോസഫ് മുള്ളനാനി എന്നിവർ പ്രസംഗിച്ചു. സി ബി എസ് സി പരീക്ഷയിൽ മികച്ച വിജയം നേടിയ എസ് ഹരിപ്രിയ, ലോഗോ തയ്യാറാക്കിയ പ്രതിഭാ സണ്ണി എന്നിവരെ ആദരിച്ചു.