ടുത്തയാഴ്ച പൊതുജനാഭിപ്രായത്തിനായി എത്തുന്ന ഡ്രാഫ്റ്റ് വാക്കിങ് ആൻഡ് സൈക്ലിങ് പദ്ധതിയുടെ കീഴിൽ ടാസ്മാൻ ജില്ലയിലുടനീളമുള്ള നഗര തെരുവുകളിൽ നിന്ന് നൂറുകണക്കിന് കാർ പാർക്കുകൾ നീക്കം ചെയ്യുമെന്ന് സൂചന.റിച്ച്മണ്ട്, മോട്ടൂക്ക, ബ്രൈറ്റ്‌വാട്ടർ, വേക്ക്ഫീൽഡ്, മാപുവ, തകാക്ക എന്നിവിടങ്ങളിലെ ചില പ്രധാന തെരുവുകളുടെ ഇരുവശത്തുനിന്നും ഓൺ-റോഡ് പാർക്കിങ് സ്ഥലങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ നിർദ്ദേശം ജോലിസ്ഥലത്തേക്ക് നടന്ന് സൈക്കിൾ ചവിട്ടിക്കൊണ്ട് നടത്തുന്ന യാത്രകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യമാണ് ഉള്ളത്.മാർച്ച് 7 വരെ നടക്കാനിരിക്കുന്ന പൊതു കൺസൾട്ടേഷനായുള്ള കരട് നിർദ്ദേശത്തിന് വ്യാഴാഴ്ച സ്ട്രാറ്റജി ആൻഡ് പോളിസി കമ്മിറ്റിയിലെ കൗൺസിലർമാർ അംഗീകാരം നൽകി. വിവരങ്ങൾ നവംബർ 20 മുതൽ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാകും.

എല്ലാ പ്രായത്തിലുമുള്ള സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായ 'ഗ്രീൻവേ' തെരുവുകളാണ് നിർദ്ദേശങ്ങളിലെ മറ്റൊരു പ്രധാന ഘടകം.