ദുബൈ : മീഡിയ പ്ളസ് പ്രസിദ്ദീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ടൂറിസം രംഗത്ത് അനന്ത സാധ്യതകൾ തുറന്ന് വെക്കുന്ന ഒരു പ്രസിദ്ധീകരണമാണെന്ന് ഏവൻസ് ട്രാവൽ & ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപാടത്ത് അഭിപ്രായപ്പെട്ടു. ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ യു.എ.ഇയിലെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏവൻസ് ട്രാവൽ & ടൂർസിന്റെ ദുബൈ ഓഫീസിലാണ് പ്രകാശന ചടങ്ങ് നടന്നത്.

ഖത്തർ ലോകശ്രദ്ധയാകർഷിക്കുന്ന ഈ സമയത്ത് ഖത്തറിലെ സംരംഭകരുമായും ടൂറിസം നിക്ഷേപ സാധ്യതകളുമായുമൊക്കെ ബന്ധപ്പെടാനും ബിസിനസ് പ്രോത്സാഹിപ്പിക്കാനും ഏറെ ഉപകാരപ്പെടുന്ന ഒരു സംരഭമാണ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയെന്ന് അദ്ദേഹം പറഞ്ഞു. ഹിസ് റോയൽ ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്റർനാഷണൽ കോവിഡ് 19 ഫീൽഡ് ഹോസ്പിറ്റൽ അബൂദാബി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രാജൻ സദാനന്ദൻ ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഗ്ലോബൽ ഐക്കൺസ് മൂവ്മെന്റ് ഫൗണ്ടർ പ്രൊഫ. സിദ്ദീഖ് എ മുഹമ്മദ്, മൈന്റ് ട്യൂണർ സി.എ റസാഖ്, ഏവൻസ് ട്രാവൽ & ടൂർസ് ഹോളിഡേയ്സ് മാനേജർ അൻവർ സാദിഖ് അബ്ദുൽ സലാം, മൈന്റ് ട്യൂൺ എക്കോ വേവ്സ് വൈസ് ചെയർമാൻ മുഹമ്മദ് അലി വിലങ്ങാലിൽ എന്നിവർ സംബന്ധിച്ചു.

ഡയറക്ടറി ഓൺലൈനിലും മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമാണ്. ഓൺലൈനിൽ www.qatarcontact.com എന്ന വിലാസത്തിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളിൽ qbcd എന്ന പേരിലും ലഭ്യമാണ്