- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓർമ്മ മേഗാ ഇവന്റ് വമ്പിച്ചവിജയം;കോവിഡിനെ നിഷ്പ്രഭമാക്കിയ ജനപങ്കാളിത്തം
ഓർമ്മ സംഘടിപ്പിച്ച കേരള പിറവി മെഗാ ഇവന്റ് വൈവിധ്യമാർന്ന കലാപരിപാടികളിലൂടെയും വൻ ജന പങ്കാളിത്തത്തിലൂടെയും വമ്പിച്ച വിജയ മായി മാറി. ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ സ്വാഗതം ആശംസിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
കേരളം എന്ന പൊതുവികാരത്തെ മലയാളികൾ ഒന്നടങ്കം മുറുകി പിടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഏവരെയും ഓർമിപ്പിച്ചു. അല്ലെങ്കിൽ കേരളത്തിനുള്ളിൽ തന്നെ വിവിധ മതിൽക്കെട്ടുകൾ രൂപപ്പെടാൻ അതിടയാക്കും എന്ന ആശങ്ക തദവസരത്തിൽ അദ്ദേഹം പങ്കുവെച്ചു.അത്തരമൊരു വികാരം അക്ഷരാർത്ഥത്തിൽ ഉയർന്ന ഒരു സംഗമ വേദിയായി ഈ മെഗാ ഇവെന്റിനെ ഒർലാണ്ടോ മലയാളികൾ ഏറ്റെടുത്തതിനെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു
ഫാ. ജെയിംസ് തരകൻ, ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ഗ്രാൻഡ് സ്പോൺസർ റിയൽറ്റർ ബെന്നി എബ്രഹാം, ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടിയെ ഐശ്വര്യ പൂർണ്ണമാക്കി. മുഖ്യാതിഥി ഫാ. ജെയിംസ് തരകൻ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ മലയാളീ നാഷണൽ ലീഡേഴ്‌സ് ന്റെ സാന്നിദ്യം പരിപാടികൾക്ക് മാറ്റ് കൂട്ടി. അമ്പിളി അനിൽ രൂപപ്പെടുത്തിയ 54 നർത്തകരുടെ കേരളീയം എന്ന ഫ്യൂഷൻ ഡാൻസ് അക്ഷരാർത്ഥത്തിൽ വേദിയെ അനശ്വരമാക്കി.
സിജി ജസ്റ്റിൻ രൂപപ്പെടുത്തിയ 'കേരളപിറവി റീക്രീറ്റഡ് ഓൺ സ്റ്റേജ്' എന്ന പരിപാടി ഓർമയുടെ മെഗാ ഇവന്റിന് നക്ഷത്ര ശോഭ നൽകി. യുവരക്ത തിളപ്പിൽ നിറഞ്ഞാടിയ ജോയൽ ജോസ് & റെയ്‌ന രഞ്ജി എന്നിവരടങ്ങിയ 9 അംഗ ടീം ന്റെ കിടിലൻ ഡാൻസ് ഏവരെയും അമ്പരപ്പിച്ചു. അനുരാധ മനോജ് ചിട്ടപ്പെടുത്തിയ ഫോൽക് ഡാൻസ് പഴയകാല സ്മരണകളിലേക്ക് ഏവരെയും നയിച്ചു.
പിന്നീട് ഏവരും കാത്തിരുന്ന സൂപ്പർ ഹിറ്റ് ഫാമിലി ഡ്രാമ 'കൂട്ടുകുടുംബം' ജന ഹ്ര്യദയങ്ങളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പൗലോസ് കുയിലാടന്റെ സംവിധാനത്തിൽ അരങ്ങേറിയ ഈ നാടകത്തിന്റെ മുഖ്യ സങ്കാടകൻ ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ ആയിരുന്നു. മാത്യു സൈമൺ നെയ്തെടുത്ത രംഗപടം നാടകത്തിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.
പൗലോസ് കുയിലാടനേ ജോർജി വർഗീസിന്റെയും ടി ഉണ്ണികൃഷന്റെയും സാന്നിധ്യത്തിൽ പൊന്നാടയും ഫലകവും നൽകി ഓർമ്മ ആദരിച്ചു മാത്യു സൈമൺ ജനങ്ങളുടെ കൈയടിയാൽ ആദരം ഏറ്റുവാങ്ങി ഓർമയുടെ മെഗാ ഇവെന്റിന്റെ ഗ്രാന്റ് സ്പോൺസർമാർ റിയൽറ്റർ ബെന്നി അബ്രഹാം & മോർട്ഗേജ് ലോൺ ഓഫീസർ ജൂബി ജെ ചക്കുങ്കൽ ഉം ആയിരുന്നു.
ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷൻ കിക്ക് ഓഫ് ഇതോടപ്പം നടത്തപ്പെട്ടു. കൺവെൻഷൻ ചെയർമാൻ ചാക്കോ കുരിയൻ ആമുഖമായി സംസാരിച്ചു. വിവിധ നേതാക്കളുടെ സാന്നിധ്യത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് കൺവെൻഷൻ കിക്ക് ഓഫ് ചെയ്തു സംസാരിച്ചു. ചാക്കോ കുരിയൻ കൺവെൻഷൻ സ്‌പോൺസർഷിപ് തുകയായ പതിനയ്യായിരം ഡോളേഴ്‌സ് തദവസരത്തിൽ ജോർജി വർഗീസിനു കൈമാറി. കൺവെൻഷൻ ട്രാൻസ്പോർടെഷൻ ചെയർമാൻ രാജീവ് കുമാരൻ കിക്ക് ഓഫ് കോൺസിലുടെ ചെയ്തു സംസാരിച്ചു.
ഫോമാ നടത്തുന്ന കോവിഡ് & ഫ്ളഡ് റിലീഫിനായുള്ള പ്രവർത്തനങ്ങൾക്കു ഓർമ്മ സംഘടിപ്പിച്ച ഫണ്ട് ഫോമാ ജനറൽ സെക്രെട്ടറി ടി ഉണ്ണികൃഷ്ണനും ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിലും ചേർന്നു ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ നിന്നു ഏറ്റു വാങ്ങി . ഫോമയുടെ നേതാക്കളായ ജെയിംസ് ഇല്ലിക്കൽ, സുനിൽ വര്ഗീസ്, ബിനൂബ്, പൗലോസ് കുയിലാടൻ, ഫെലിക്സ് മച്ചാനിക്കൽ, സാജ് തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നൂ.
ഒരുമ പ്രസിഡന്റ് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡന്റ് ബിഷൻ ജോസഫ്, ടി.എം.എ പ്രസിഡന്റ് ബിനൂബ് മാമ്പിള്ളിൽ, മാഡ് പ്രസിഡന്റ് ലിൻഡോ ജോളി, ഡബ്ല്യുഎംസി വൈസ് ചെയർമാൻ ഡോക്ടർ അനൂപ്, മറ്റു വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ മെഗാ ഇവന്റിൽ ആദ്യാവസാനം പങ്കെടുത്തു. എംസി മാരായ സിമി ജോബിയുടെയും ബിജി റിൻസിന്റേയും മിന്നും പ്രകടനം ഏവരെയും സന്തോഷ ഭരിതരാക്കി.
ഓർമ്മ സെക്രട്ടറി കൃഷ്ണ ശ്രീകാന്ത് ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.21 കൂട്ടം വിഭവങ്ങൾ അടങ്ങിയ കേരള സദ്യയോടെ , കോവിഡിനു ശേഷമുള്ള ഓർമ്മയുടെ ഗംഭീര തിരിച്ചുവരവിനു പരിസമാപ്തി കുറിച്ചു