ദുബൈ: യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 100 ദിവസത്തെ വമ്പിച്ച ഡിസ്‌കൗണ്ട് ക്യാമ്പയിനിന്(discount campaign) ഔദ്യോഗികമായി തുടക്കം കുറിച്ച് യുഎഇയിലെ(UAE) ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്(Union Coop). 2021 നവംബർ 10ന് മുതൽ 100 ദിവസത്തേക്കാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക. വിവിധ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവും ദിവസേന നറുക്കെടുപ്പുകളും സമ്മാനങ്ങളും ക്യാമ്പയിനിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 1971 ഡിസംബറിൽ ജനിച്ച സ്വദേശികൾക്കും പ്രവാസികൾക്കും അഫ്ദാൽ കാർഡ് സമ്മാനമായി നൽകി ആദരിക്കുകയും ചെയ്യും.

യുഎഇയുടെ 50-ാം ദേശീയ ദിന അവസരത്തിൽ വമ്പിച്ച ഡിസ്‌കൗണ്ട് ക്യാമ്പയിനിന് തുടക്കമിട്ടതിനെ കുറിച്ച് സംസാരിച്ച യൂണിയൻ കോപിന്റെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി, യുഎഇയിലെ മികച്ച ഭരണനേതൃത്വത്തിനും ജനങ്ങൾക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. എല്ലാ വർഷവും രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, സമൂഹത്തിലെ അംഗങ്ങൾക്കും ദേശീയ അവധി ദിനങ്ങളിലും പരിപാടികളിലും ഉപഭോക്താക്കൾക്ക് പൊതുവായും സന്തോഷം നൽകുന്ന വിവിധ മാർക്കറ്റിങ്, കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളിൽ പങ്കെടുക്കുന്നതിൽ യൂണിയൻ കോപ് അതീവ ശ്രദ്ധ നൽകാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നംവബർ 10ന് ആരംഭിക്കുന്ന ക്യാമ്പയിൻ 100 ദിവസം നീണ്ടുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അഞ്ച് കോടി ദിർഹമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തവണത്തെ സംരംഭം സവിശേഷമായിരിക്കുമെന്നും 1971 ഡിസംബറിൽ ജനിച്ച ആളുകളെ ആദരിക്കുന്നതിന് തുടക്കമിടുന്നത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം എടുത്തുകാട്ടി. സ്വദേശികളെയും പ്രവാസി താമസക്കാരെയും അഫ്ദാൽ കാർഡ് നൽകി ആദരിക്കുന്നു. അതിലൂടെ അവധി ദിവസങ്ങളിലെ അവരുടെ സന്തോഷം ഇരട്ടിയാകുന്നു. ഈ സവിശേഷമായ ഇനിഷ്യേറ്റീവിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് ചില നിബന്ധനകൾ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി,

രാജ്യം 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നിരവധി സംരംഭങ്ങൾക്കാണ് യൂണിയൻ കോപ് തുടക്കമിടുന്നത്. ദിവസനേ നടക്കുന്ന നറുക്കെടുപ്പിലൂടെ 50 വിജയികൾക്ക് സ്മാർട്ട് ഫോണുകൾ, 50 വിജയികൾക്ക് സ്വർണം, 50 വിജയികൾക്ക് 2,500,000 തമായസ് പോയിന്റുകൾ, 50 പേർക്ക് മൗണ്ടൻ സൈക്കിളുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവയും എല്ലാ യൂണിയൻ കോപ് ശാഖകളിലും ഒരുക്കിയിട്ടുണ്ട്.

50-ാം വാർഷിക ആഘോഷം ഏറെ അർത്ഥവത്താണ്. രാജ്യത്തോടുള്ള വിശ്വാസ്യതയും ഐക്യവും പ്രകടമാകുന്ന അവസരമാണത്. യൂണിയൻ കോപും വൻ ഡിസ്‌കൗണ്ട് ക്യാമ്പയിനിലൂടെ ഈ വലിയ പരിപാടിയുടെ ഭാഗമാകുകയാണ്. അതുവഴി സമൂഹത്തിൽ സന്തോഷം പ്രധാനം ചെയ്യാനാകും. ഏറ്റവും അധികം ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങൾക്കടക്കം 50 ശതമാനം വരെ വിലക്കിഴിവാണ് ക്യാമ്പയിനിൽ ലഭിക്കുക. ഇതിലൂടെ വിലനിലവാരത്തിലെ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് സന്തോഷം പ്രധാനം ചെയ്യാനും കഴിയുമെന്ന് ഡോ. സുഹൈൽ അൽ ബസ്തകി വ്യക്തമാക്കി. യുഎഇയുടെ 50-ാം ദേശീയ ദിനത്തിൽ യൂണിയൻ കോപിന്റെ സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി 100 ദിർഹത്തിൽ കുറയാത്ത എല്ലാ ഓർഡറുകൾക്കും ഡെലവറി ഫീ സൗജന്യമായിരിക്കുമെന്നും ഡിസംബർ രണ്ട് മുതൽ ദേശീയ ദിന ക്യാമ്പയിനിലെ 50 ദിവസത്തേക്ക് ഫ്രീ ഡെലിവറി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.