ഫെഡറേഷൻ ഓഫ് മലയാളി അസോസ്സിയേഷൻസ് ഓഫ് അമേരിക്കാസിന്റെ പ്രഥമ മാഗസീനായ 'അക്ഷകേരളത്തിന്റെ' പ്രകാശന കർമ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബർ 31 ന് ഈസ്റ്റേൺ സമയം വൈകിട്ട് 9:00 ന് (ഇന്ത്യൻ സമയം നവംബർ 1-ന് രാവിലെ 6:30-ന്) നടന്നു.

ചീഫ് എഡിറ്റർ തമ്പി ആന്റണിയുടെ കൈകളിൽ നിന്നും മാസികയുടെ ഓൺലൈൻ കോപ്പി ഏറ്റുവാങ്ങി കവി, ചിത്രകാരൻ, വിവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ജയകുമാർ IAS പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിക്ക് നല്കിക്കൊണ്ട് അക്ഷരകേരളം മലയാളികൾക്കായി സമർപ്പിച്ചു.

ഈ കാലഘട്ടത്തിൽ പ്രവാസികൾക്കിടയിൽ ആവശ്യംവേണ്ട മലയാള ഭാഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞു കൊണ്ട് മലയാളത്തിൽ നിന്നും അകന്നു പോകുന്ന പുതിയ തലമുറയെ തിരികെ കൊണ്ടുവരുവാൻ അമേരിക്കൻ മലയാളികൾ പ്രത്യേകിച്ച് ഫോമാ മുൻകയ്യെടുക്കണമെന്നും നേതൃത്വം നല്കണമെന്നും K. ജയകുമാർ IAS ഉത്ഭോദിപ്പിച്ചു.

കേരള പിറവി ദിനത്തിൽ മലയാളികൾക്കുള്ള ഫോമായുടെ സമ്മാനമാണ് 'അക്ഷരകേരളം' എന്ന് ബ്ലെസ്സി തന്റെ ആശംസാ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്ജ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ എഴുത്ത് മാസികയുടെ മാനേജിങ്ങ് എഡിറ്ററായ റവ. Dr. ബിനോയ് പിച്ചളക്കാട്ട് SJ മുഖ്യ അധിഥി ആയിരുന്നു.

ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ സ്വാഗതം ആശംസിച്ചു ഫോമാ ട്രഷറർ തോമസ് T ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയന്റ് ട്രഷറർ ബിജു തോണിക്കടവിൽ, മാനേജിങ്ങ് എഡിറ്റർ സൈജൻ കണിയോടിക്കൽ, കണ്ടന്റ് എഡിറ്റേഴ്‌സ് ബൈജു പകലോമറ്റം, ബാബു ദേവസ്സ്യ, ലിറ്റററി എഡിറ്റേഴ്‌സ് പ്രിയ ഉണ്ണിക്കൃഷ്ണൻ, സോയ നായർ, സജീവ് മാടമ്പത്ത്, ന്യൂസ് എഡിറ്റേഴ്‌സ് റോയ് മുളങ്കുന്നം, സൈമൺ വാളാച്ചേരിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും കണ്ടന്റ് എഡിറ്റർ സണ്ണി കല്ലൂപ്പാറ കൃതജ്ഞ പ്രകശിപ്പിക്കുകയും ചെയ്തു.

അക്ഷരകേരളത്തിന്റെ അടുത്ത ലക്കം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നും ആയതിലേക്ക് കഥ, കവിത, ആനുകാലിക ലേഖനങ്ങൾ, മറ്റ് കൃതികൾ കൂടാതെ പരസ്യം എന്നിവ പ്രസിദ്ധീകരിക്കുവാൻ തല്പര്യമുള്ളവർ നവംബർ 20നു മുൻപായി fomaamagazine@gmail.com ലേക്ക്അയക്കുവാൻ എഡിറ്റോറിയൽ ബോർഡ് അഭ്യർത്ഥിച്ചു.

അക്ഷരകേരളത്തിന്റെ ആദ്യപ്രതി ഫോമയുടെ വെബ്ബ്‌സൈറ്റിലും, മാഗ്സ്റ്ററിലും ലഭ്യമാണ്.