ഴിഞ്ഞ ദിവസം ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മന്ത്രിസഭ യോഗത്തിൽ നടത്തിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ മേഖലയിലെ ഫീസുകൾ കുറയാൻ തുടങ്ങി. 548 സേവനങ്ങളുടെ നിരക്കുകൾ കുറഞ്ഞതായി ധനകാര്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇവയിൽ 17 ശതമാനം മുതൽ 96 ശതമാനം വരെ നിരക്കിളവുകളുണ്ട്.

വാണിജ്യ വ്യവസായ മന്ത്രാലയം, ഹെറിേട്ടജ് ആൻഡ് ടൂറിസം മന്ത്രാലയം, വിവിധ മുനിസിപ്പാലിറ്റികൾ എന്നിവ നൽകുന്ന ഫീസ് ഇളവുകളും ഇതിൽ ഉൾപ്പെടുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ചില വിഭാഗങ്ങളിലെ ഫീസുകൾ റദ്ദാക്കിയിട്ടുണ്ട്. പുതിയ നിരക്കുകൾ 2022 ജനുവരി ഒന്ന് മുതൽ നടപ്പാവും. ഫീസ് ഇളവ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അതത് മന്ത്രാലയങ്ങളുടെ വെബ് സൈറ്റിൽ ലഭ്യമാവും.

സർക്കാർ മേഖലകളിൽ ഏകീകൃത ഫീസ് സമ്പ്രദായം നടപ്പാക്കുന്നതടക്കമുള്ള നടപടികൾക്ക് സുൽത്താന്റെ ഉത്തരവ് വഴിയൊരുക്കും.