- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് ട്രെയിൻ യാത്രാ നിരക്ക് കുറയ്ക്കും; രണ്ട് മാസത്തിനുള്ളിൽ ട്രെയിൻ സർവീസ് സാധാരണ നിലയിലാകുമെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി : രാജ്യത്തെ ട്രെയിൻ യാത്രാ നിരക്ക് ഉടൻ കുറയ്ക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ട് മാസത്തിനുള്ളിൽ രാജ്യത്തെ ട്രെയിൻ സർവീസ് സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്താണ് രാജ്യത്തെ ട്രെയിൻ യാത്രാനിരക്ക് വർധിപ്പിച്ചത് . ഇത് കുറയ്ക്കാനായി സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടന്നുവരികയാണ്. കോവിഡ് മഹാമാരി കാലയളവിന് മുമ്പുള്ള രീതിയിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്താനാണ് തീരുമാനം. ട്രെയിനുകളിൽ നിന്നുള്ള പ്രത്യേക ടാഗ് ഉടൻ നീക്കം ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒഡീഷയിലെ ജാർസുഗുഡ പര്യടനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പകർച്ചവ്യാധിക്ക് ശേഷം സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എല്ലാ പ്രധാന ട്രെയിനുകളും ഉടൻ ആരംഭിക്കാൻ ശ്രമിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്‌പെഷ്യൽ ക്ലാസ് യാത്രക്കാർക്കും മുൻ കാലങ്ങളിലെ പോലെ നിരക്കിൽ ഇളവ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ 25,000 തപാൽ ഓഫീസുകളിൽ റെയിൽ ടിക്കറ്റുകൾ വിൽക്കുന്നുണ്ട് . അതിന്റെ എണ്ണം ഇനിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു




