- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിനെടുക്കാത്തവർക്കും ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി ബഹ്റൈൻ; റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കും
മനാമ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ ബഹ്റൈനിലെത്തുന്നവർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി. നവംബർ 14 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതൽ ഈ പട്ടിക ഉണ്ടാകില്ല. എന്നാൽ മറ്റ് കോവിഡ് മുൻകരുതൽ, പ്രതിരോധ നിർദ്ദേശങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വാക്‌സിനെടുക്കാതെ ബഹ്‌റൈനിലെത്തുന്ന യാത്രക്കാർ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അഥോറിറ്റിയുടെ ലൈസൻസുള്ള നിർദ്ദിഷ്ട ക്വാറന്റീൻ കേന്ദ്രങ്ങൾക്ക് പകരം സ്വന്തം താമസസ്ഥലത്ത് 10 ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയാകും.
Next Story




