- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിതീഷിന്റെ ഭരണം ബിഹാറിൽ തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്ന് തേജസ്വി യാദവ്; 'തൊഴിലില്ലായ്മ ടാബ്ലോ' ട്വീറ്റ് ചെയ്ത് വിമർശനം
പട്‌ന: നിതീഷ് സർക്കാരിന്റെ 16 വർഷത്തെ ഭരണം ബിഹാറിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്.
സമൂഹ മാധ്യമങ്ങളിൽ വൈറലായ 'തൊഴിലില്ലായ്മ ടാബ്ലോ' ട്വീറ്റ് ചെയ്താണ് ബിഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
പട്‌നയിൽ ബിടെക് ബിരുദധാരി ചായക്കട നടത്തുന്നത് ഏറെ വാർത്തയായിരുന്നു. ബിടെക്, എംബിഎ ബിരുദധാരികളുടെ സമോസ കച്ചവടം ദൃശ്യവൽകരിച്ച ടാബ്ലോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
23 സംസ്ഥാനങ്ങളിലേക്കാൾ അധികമാണ് ബിഹാറിലെ തൊഴിലില്ലായ്മ. തൊഴിലിനായുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ നിതീഷ് സർക്കാരിനു കഴിയുന്നില്ലെന്നു തേജസ്വി കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്
Next Story