- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗി സർക്കാർ ഭരണഘടനയ്ക്ക് മുകളിൽ അല്ലെന്ന് ഓർക്കുന്നത് നന്നായിരിക്കും; ഡോ.കഫീൽ ഖാനെ പിരിച്ചുവിട്ട തീരുമാനത്തിന് എതിരെ പ്രിയങ്ക ഗാന്ധി
ലക്‌നൗ: ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട തീരുമാനത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗി സർക്കാർ രാജ്യത്തെ ഭരണഘടനയ്ക്ക് മുകളിൽ അല്ലെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
കഫീൽ ഖാനെ യുപി സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിട്ടത് ദുരുദ്ദേശ്യപരമാണ്. അദ്ദേഹത്തെ ഉപദ്രവിക്കാനാണ് വിദ്വേഷ അജണ്ടയാൽ പ്രചോദിതരായ സർക്കാറിന്റെ നീക്കം. നീതി തേടിയുള്ള പോരാട്ടത്തിൽ ഡോ. കഫീൽ ഖാനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും പ്രിയങ്ക വ്യക്തമാക്കി.
ബിആർഡി മെഡിക്കൽ കോളജിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീൽ ഖാനെതിരേ നടപടിയെടുത്തത്. സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലാണ് കഫീൽ ഖാൻ. സസ്‌പെൻഷനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഖാനെ പുറത്താക്കിയ വാർത്ത സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ