- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 വർഷം മുമ്പ് വിവാഹം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് സോഫ്റ്റ് വെയർ; ഹൈക്കോടതിയിൽ ഹർജി നൽകി ദമ്പതികൾ
ന്യൂഡൽഹി: 40 വർഷം മുമ്പ് വിവാഹം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് സോഫ്റ്റ് വെയർ. വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ദമ്പതികൾ ഡൽഹി ഹെക്കോടതിയിൽ ഹർജി നൽകി. കോടതി വിവാഹ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിന് നോട്ടീസ് നൽകി. തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി സർക്കാരിന് നോട്ടീസ് നൽകിയത്.
ഇരുവരും വിവാഹിതരാകുമ്പോൾ പ്രായപൂർത്തി ആയിരുന്നില്ലെന്ന സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് രജിസ്‌ട്രേഷൻ തടസ്സപ്പെട്ടത്. 1981-ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ സമയത്ത് ഭർത്താവിന് 21 വയസ്സും ഭാര്യയ്ക്ക് 18 വയസ്സും തികഞ്ഞിരുന്നില്ലെന്നാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട സോഫ്റ്റ് വെയർ കണ്ടെത്തിയത്.
സോഫ്‌റ്റ്‌വെയറിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാരിനോട് ഹർജിയുമായി ബന്ധപ്പെട്ട മറുപടി നൽകാൻ ജസ്റ്റിസ് രേഖ പിള്ള ആവശ്യപ്പെട്ടിരിക്കുന്നത്.