- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിസൈലുകൾക്കും വെടിയുണ്ടകൾക്കും പകരം ശത്രുപാളയങ്ങളെ ആക്രമിക്കുക രശ്മികൾ; ശത്രുക്കളുടെ റഡാർ, സെൻസറുകൾ, നാവിഗേഷൻ, ഡാറ്റാ കമ്മ്യുണിക്കേഷൻ സംവിധാനങ്ങളെ തകരാറിലാക്കാൻ ഈ രശ്മികൾക്ക് കഴിയും; പുത്തൻ തലമുറ ഇലക്ട്രോണിക് ആയുധങ്ങളുമായി ഇസ്രയേലെത്തുമ്പോൾ മദ്ധ്യപൂർവ്വ ദേശത്തെ സമവാക്യങ്ങളിൽ മാറ്റം വരും
ഇസ്രയേലിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്രയേൽ ഏയ്‌രോസ്പേസ് ഇൻഡസ്ട്രീസ് (ഐ എ ഐ) പുതിയ ഇലക്ട്രോണിക് ആയുധങ്ങൾ വികസിപ്പിച്ചതായി അവകാശപ്പെടുന്നു. ഒരേസമയം വ്യത്യസ്ത ഭീഷണികൾ കണ്ടെത്തുവാനും ഇല്ലാതെയാക്കുവാനും കെല്പുള്ളവയാണ് ഇവയെന്നും ഐ എ ഐ പറയുന്നു. ആയുധങ്ങളുടെ സ്‌കോർപിയസ് കുടുംബം എന്ന് വിളിക്കുന്ന ഇവ തീർച്ചയായും ഈ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുക. മിസൈലുകളും വെടിയുണ്ടകളും ഉതിർക്കാതെ, കേന്ദ്രീകൃത രശ്മികളുടെ സഹായത്തോടെയാണ് ഇവ യുദ്ധം ചെയ്യുക.
ഈ കേന്ദ്രീം കൃത രശ്മികൾ ലക്ഷ്യത്തിലെ വൈദ്യൂതകാന്തിക മണ്ഡലത്തെ സ്വാധീനിക്കാൻ കഴിവുള്ളവയാണ്. റഡാർ, സെൻസറുകൾ, നാവിഗേഷൻ, ഡാറ്റാ കമ്മ്യുണിക്കേഷൻ തുടങ്ങി ശത്രു രാജ്യങ്ങളുടെ നിരവധി സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുവാൻ ഇതിനാകും. ആക്രമണങ്ങൾ നടത്തുവാനുള്ള ആയുധം തന്നെയാണ് ഇതെങ്കിലും മിസൈലുകളോ വെടിയുണ്ടകളോ ഉതിർക്കില്ല എന്ന് ഐ എ ഐ മാർക്കറ്റിങ് വൈസ് പ്രസിഡണ്ട് ഫസ്റ്റിക്ക് പറയുന്നു. ഫോർബ്സ്മായുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നിരുന്നാൽ കൂടി ശത്രുക്കളുടെ ആധുനിക സാങ്കേതിക സംവിധാനങ്ങളെ ഇതിന് വളരെ എളുപ്പം തകർക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരതമ്യേന വലിയ റിസീവർ സെൻസിറ്റിവിറ്റിയും ട്രാൻസ്മിഷൻ പവറും ഉള്ളതിനാൽ, വ്യത്യസ്ത തരത്തിലുള്ള ഭീഷണികളെ ഒരേസമയം ഇതിന് തിരിച്ചറിയാൻ കഴിയും. സ്‌കോർപിയോസ് വന്നതോടെ ഭാവിയിൽ ഈ മേഖലയിൽ ഇസ്രയേലിനു മേൽക്കൈ നേടാനാകുമെന്നാണ് കരുതുന്നത്. യുദ്ധവുമായി ബന്ധപ്പെട്ടതെല്ലാം കൂടുതലായി വൈദ്യൂത കാന്തിക മണ്ഡലവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് എന്ന് ഫസ്റ്റിക് പറയുന്നു. വിമാനങ്ങളുമ്മ്, മിസൈലുകളും, ആളില്ലാ വിമാനങ്ങളുമെല്ലാം വൈദ്യൂതകാന്തിക മണ്ഡലത്തെ പലവിധത്തിലും ആശ്രയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
പരിസരം മനസ്സിലാക്കുവാനും, മാർഗ്ഗം കാണിക്കുവാനും അതുപോലെ ആശയ സംവേദനത്തിനും ഇവയൊക്കെ ഉപയോഗിക്കുന്നത് വൈദ്യൂത കാന്തിക മണ്ഡലത്തെയാണ്. സ്‌കോർപിയസ് സിസ്റ്റത്തിന് അഞ്ചു ഘടകങ്ങളാണ് ഉള്ളത്. അതിൽ സ്‌കോർപിയസ് ജി ഭൂമിയിൽ ഉപയോഗിക്കുമ്പോൾ സ്‌കോർപിയസ് എൻ സമുദ്രത്തിലെ യുദ്ധത്തിനായി ഉപയോഗിക്കുന്നു. അതേസമയം സ്‌കോർപിയസ് പി വായു യുദ്ധത്തിനായും സ്വയ രക്ഷയ്ക്കായും ഉപയോഗിക്കുന്നു.
സ്‌കോർപിയസ് ജെ വായുവിലെ യുദ്ധത്തിനുപയോഗിക്കുന്നതുപോലെ ജാമർ ആയും ഉപയോഗിക്കും. പരിശീലനം നൽകുന്നതിനാണ് അഞ്ചാമത്തെ ഘടകമായ സ്‌കോർപിയസ് ടി ഉപയോഗിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ