അറ്റ്ലാന്റ: അമേരിക്കയിലെ കഴിവുള്ള കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ കുറച്ചു കലാസ്നേഹികളുടെ നേതൃത്വത്തിൽ തുടങ്ങിയ അറ്റ്ലാന്റ ടാലെന്റ് അരീന, ഇതിനകം തന്നെ വിവിധ പരിപാടികളിലൂടെ അമേരിക്കയുടെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു.

ക്വയർ ഫെസ്റ്റ് 2020, ഡാൻസ് ഫെസ്റ്റ് 2020, വുമൺസ് ഡേ 2021, ഷോർട്ട് ഫിലിം ഫെസ്റ്റ് 2021 തുടങ്ങി നിരവധി പരിപാടികളിലൂടെ അറ്റ്ലാന്റയിലെയും അമേരിക്കയിലെയും പ്രതിഭകളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച അറ്റ്ലാന്റ ടാലെന്റ് അരീനയുടെ ഏറ്റവും പുതിയ മത്സരമാണ് ഡാൻസ് ഡാൻസ് 2021.

അറ്റ്ലാന്റ ടാലെന്റ്റ് അരീന സംഘടിപ്പിക്കുന്ന ഡാൻസ് ഡാൻസ് 2021 ന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 14, ഞായറാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് ഫ്ളവേഴ്സ് ടി വി യുഎസ്എയിലൂടെ ലൈവ് ആയി ആണ് നടത്തപ്പെടുന്നത്.

സെമി ക്‌ളാസിക്കൽ, സിനിമാറ്റിക് വിഭാഗങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത നർത്തകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മാറ്റുരക്കുന്ന ഫൈനൽ മത്സരത്തിൽ പോപ്പുലാരിറ്റി, ജഡ്ജസ് അവാർഡ് വിഭാഗങ്ങളിൽ പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: