യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം കരുത്തരാവുക കരുതലാവുക ' കാമ്പയിനിന്റെ ഭാഗമായി ഖത്തറിലെ മനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധ കൗൺസെലർമാരുടെ സംഗമം സംഘടിപ്പിച്ചു.

'strong mind strong life'എന്ന തലകെട്ടിൽ സംഘടിപ്പിച്ച കൗൺസലേർസ് മീറ്റ് യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് SS മുസ്തഫ ഉത്ഘാടനം ചെയ്തു.ഫൈസൽ അബൂബക്കർ ചർച്ച നിയന്ത്രിച്ചു.

പ്രവാസി യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന വ്യത്യസ്തങ്ങളായ മാനസികാരോഗ്യ പ്രശ്‌നങ്ങളും കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെട്ടു.

മാനസികാരോഗ്യ രംഗത്ത് പൊതുജനങ്ങൾക്കു അവബോധം നൽകേണ്ടതിന് മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുടെ കൂട്ടായ ശ്രമങ്ങളുടെ അനിവാര്യതയും ചർച്ചയായി. ഈ മേഖലയിൽ തുടർന്നും ഒരുമിച്ചിരിക്കാനും കൂടുതൽ പ്രവർത്തനങ്ങൾ നടത്താനും കൗണ്‌സിലേഴ്സ് മീറ്റ് തീരുമാനിച്ചു. യൂത്ത്‌ഫോറം ഖത്തർ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പരിപാടികൾ നവംബർ 15ന് സമാപിക്കും.