- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്ലബും ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ഒരുക്കുന്ന ദിവാലി ഫിയസ്റ്റ ഇന്ന്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരെ അണിയിച്ചൊരുക്കികൊണ്ട് ഇന്ത്യൻ ക്ലബും ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ദിവാലി ഫിയസ്റ്റ 2021 സംഘടിപ്പിക്കുന്നു .ഇന്ന്വൈകുന്നേരം ബഹ്റൈൻ സമയം 7 .30 നു സൻസ്‌ക്കാർ ഹാളിൽ വച്ച് നടക്കുന്ന പരുപാടിയിൽ വൈ .കെ അൽമൊയ്ദ് ആൻഡ് സൺസ് സി .ഇ .ഒ അലോക് ഗുപ്ത മുഖ്യാതിഥിയാകും . ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത് ചടങ്ങിൽ വിശിഷ്ടതിയാകും .
ബഹ്റൈൻ ഇന്ത്യൻ ക്ലബ് പ്രതിനിധികളായ ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനി പോൾ കോലങ്ങാടൻ , ജനറൽ സെക്‌റട്ടറി സതീഷ് ഗോപിനാഥൻ , എന്റർടൈന്മെന്റ് സെക്‌റട്ടറി സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകുന്ന പരുപാടിയിൽ ഇന്ത്യൻ ക്ലബ്ബിന്റെ മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളും സന്നിഹിതരാകും .കൂടാതെ ബഹ്റിനിലെ പ്രവാസികളായ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും . ബ്ലെസ്സൺ തെന്മല ഡയറക്റ്റ് ചെയ്യുന്ന പരുപാടിയിൽ സുനീഷ് കല്ലിങ്ങൽ ,ശ്രീലക്ഷ്മി സഞ്ജീവ് എന്നിവർ അവതാരകരാകും .