വൈക്കം: തെരുവു നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തട്ടാവേലി ജംക്ഷനിലെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കരിപ്പാടം തറയിൽ രാജേഷ് (46) ആണ് മരിച്ചത്.

നായയെ രക്ഷിക്കാൻ ഓട്ടോ വെട്ടിക്കുന്നതിനിടെ മറിയുക ആയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചെമ്പ് പോസ്റ്റ് ഓഫിസിനു സമീപമാണ് അപകടം. പുത്തൻകാവ് സ്‌കൂളിൽ എട്ടാംം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ സിദ്ധാർഥിനെ സ്‌കൂളിൽനിന്നു കൂട്ടിക്കൊണ്ടു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഓട്ടോ ചെമ്പ് പോസ്റ്റ് ഓഫിസിന് സമീപം എത്തിയപ്പോൾ തെരുവുനായ വട്ടം ചാടി. നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ ഓട്ടോ മറിഞ്ഞു.

മകൻ സിദ്ധാർഥ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: സൗമ്യ. ഇളയമകൻ സൗരവ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്‌കാരം ഇന്നു വീട്ടുവളപ്പിൽ.