ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതിനെച്ചൊല്ലി വൻവിവാദം. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയുടെ പേരിൽ കേന്ദ്ര സർക്കാരിനെ മുൾമുനയിൽ നിർത്തിയ ആളാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി. ആരെയും ഭയക്കാത്ത ജഡ്ജിയെ എന്തിനാണ് മാറ്റിയതെന്ന ചോദ്യവുമായി ഹൈക്കോടതിയിലെ 237 അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്കും കൊളീജിയത്തിലെ മറ്റ് നാലു ജഡ്ജിമാർക്കും കത്തെഴുതി.

കോവിഡ്, ഒബിസി വിഷയങ്ങളിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ പലവട്ടം വിമർശിച്ചിരുന്നു. കേന്ദ്ര ഐടി ചട്ടം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും പറഞ്ഞു. 2019ലും മദ്രാസ് സ്ഥെലംമാറ്റാൻ സെപ്റ്റംബർ 16നു തീരുമാനമെടുത്തെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവായത്. തീരുമാനം രഹസ്യമാക്കി വച്ചത്, നടപടിയെ സംശയ നിഴലിലാക്കി. കൊളീജിയം തീരുമാനത്തിൽ ബാഹ്യഇടപെടൽ ഉണ്ടായോ എന്ന ചോദ്യവും അഭിഭാഷകർ ഉയർത്തി.

മദ്രാസ് ഹൈക്കോടതിയിലെത്തി 10 മാസം തികയും മുൻപാണു ജസ്റ്റിസ് ബാനർജിയെ മേഘാലയയിലേക്ക് മാറ്റിയത്.ഹെക്കോടതിയിൽ സമാന സ്ഥലംമാറ്റമുണ്ടായി. ചീഫ് ജസ്റ്റിസ് വി.കെ.താഹിൽരമണിയെ അന്നു മേഘാലയയിലേക്കു മാറ്റിയെങ്കിലും ഇതംഗീകരിക്കാതെ അവർ രാജിവച്ചു.