ദോഹ : ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ റൊട്ടാന റെസ്റ്റോറന്റിന്റെ പുതിയ ശാഖ അൽ നസറിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. പുതിയ ശാഖയുടെ ഉദ്ഘാടനം റൊട്ടാന ഗ്രൂപ്പ് ചെയർമാൻ അബ്ദുറഹ്‌മാൻ കരുവാൻകണ്ടിയിൽ നിർവ്വഹിച്ചു. ഡയറക്ടർ അബ്ദുൽ ഗഫൂർ മായാൻ, മാനേജിങ് ഡയറക്ടർ അജ്മൽ കരുവാൻകണ്ടിയിൽ മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.

വർഷങ്ങളായി ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണം മികച്ച നിലവാരത്തിൽ നൽകി വരുന്ന ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പാണ് റൊട്ടാന ഗ്രൂപ്പ്.