- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹൂസ്റ്റൺ സംഗീതോത്സവ ദുരന്തം: പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ട്രോവേൾഡ് സംഗീതോത്സവ ദുരന്തത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി ഓർട്ടി ഷഹാനി മരിച്ചു. ഇതോടെ ഈ ദുരന്തത്തിൽ ആകെ മരിച്ചവരുടെ എണ്ണം ഒമ്പതായി.
അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ഓർട്ടിയുടെ മസ്തിഷ്‌കം പൂർണമായും പ്രവർത്തനരഹിതമായിരുന്നുവെന്നു ഡോക്ടർമാർ വിധിയെഴുതിയെങ്കിലും പ്രതീക്ഷ കൈവിടാതെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ.
ഫാമിലി അറ്റോർണി ജയിംസ് ലസിറ്ററാണ് ഷഹാനിയുപടെ മരണം നവംബർ 11-ന് സംഭവിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഓർട്ടി സമൂഹത്തിലും കോളജിലും ഒരു 'ഷൈനിങ് സ്റ്റാർ' ആയിരുന്നുവെന്നാണ് അറ്റോർണി വിശേഷിപ്പിച്ചത്.
ടെക്സസ് എ ആൻഡ് എം അവസാനവർഷ വിദ്യാർത്ഥിനിയായിരുന്ന ഓർട്ടി പഠനം പൂർത്തിയാക്കി പിതാവിന്റെ ബിസിനസിൽ പങ്കുചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സാന്ത്വനപ്പെടുത്തി ഭർത്താവ് ധണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു.
ഓർട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്കും ചികിത്സയ്ക്കുമായി തുടങ്ങിയ ഗോ ഫണ്ട് മീയിലൂടെ 60,000 ഡോളർ ഇതിനോടകം സ്വരൂപിച്ചുകഴിഞ്ഞു. 75,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.