- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോ മന്ത്രവാദം നടത്തി; പാൽ കറക്കാൻ എരുമ അനുവദിക്കുന്നില്ല; കർഷകൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ
ഭോപ്പാൽ: ആരോ മന്ത്രവാദം ചെയ്തതിനാൽ എരുമ പാൽ കറക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. എരുമയുമായി നേരിട്ടെത്തിയാണ് കർഷകൻ പരാതി ഉന്നയിച്ചത്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം.
കർഷകൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 45കാരനായ ബാബുലാൽ ജാതവ് എന്ന കർഷകൻ ശനിയാഴ്ചയാണ് നയോഗാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്ന് ഡെപ്യൂട്ടി സൂപ്രണ്ടന്റ് പറഞ്ഞു. എരുമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാൽകറക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു കർഷകന്റെ പരാതിയെന്നും അദ്ദേഹം പറഞ്ഞു.
ആരോ മന്ത്രാവാദം നടത്തിയതിന്റെ ഭാഗമായാണ് എരുമ പാൽ കറക്കാൻ അനുവദിക്കാത്തതെന്ന് ചില നാട്ടുകാർ അദ്ദേഹത്തോട് പറഞ്ഞതായും പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് ശേഷം സഹായം അഭ്യർത്ഥിച്ച് കർഷകൻ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഒടുവിൽ പൊലീസ് കർഷകനോട് മൃഗഡോക്ടറുടെ സേവനം തേടാൻ ആവശ്യപ്പെട്ടു. പിറ്റേ ദിവസം വീണ്ടും കർഷകൻ പൊലീസ് സ്റ്റേഷനിലെത്തി നന്ദി അറിയിക്കുകയും എരുമ പാൽ കറക്കാൻ അനുവദിക്കുന്നതായും പറഞ്ഞതായി പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്