- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രാമീണരോട് മാവോയിസ്റ്റുകളുടെ പ്രതികാരം; വീട് ബോംബ് വച്ചു തകർത്തു; ഒരു കുടുംബത്തിലെ നാല് പേരെ തൂക്കിക്കൊന്നു
പട്‌ന: ഗയയിൽ നാലു മാവോയിസ്റ്റുകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പ്രതികാരം തീർത്തത് ഗ്രാമീണരോട്. വീട് ബോംബ് വച്ച് തകർത്ത ശേഷം ഒരു കുടുംബത്തിലെ നാലു പേരെ തൂക്കിക്കൊന്നു. ദുമാരിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം.
സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവരാണു കൊല്ലപ്പെട്ടത്. മാർച്ചിൽ ഗയയിൽ നാലു മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഗ്രാമീണർക്കെതിരെ ആക്രമണം നടന്നത്.
മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരം പൊലീസിനു ചോർത്തിക്കൊടുത്തത് ഇവരാണെന്ന സംശയത്തിലായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് സിപിഐ (മാവോയിസ്റ്റ്) പതിച്ച പോസ്റ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചോളം പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്.
ന്യൂസ് ഡെസ്ക്
Next Story