- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നിർദിഷ്ട എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണം: കൾച്ചറൽ ഫോറം കാസർഗോഡ്
ദോഹ:ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന ഉത്തര മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ നിർദിഷ്ട എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന് കൾച്ചറൽ ഫോറം കാസർഗോഡ് ജില്ല ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് കാസർഗോഡിന്റെ ശോചനീയമായ ആരോഗ്യ പ്രതിസന്ധി കേരളം മുഴുവൻ മനസ്സിലാക്കിയതാണ്. കർണ്ണാടക അതിർത്തി അടച്ചതോടെ പതിനഞ്ചോളം ജീവനാണ് റോഡിൽ പൊലിഞ്ഞു പോയത്. കാസർകോട് ജില്ലയുടെ ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരം വേണമെന്നുള്ള നിരന്തരമായ ആവശ്യം മാറിമാറി വരുന്ന സർക്കാരുകൾ കൃത്യമായി പരിഗണിച്ചിട്ടില്ല എന്നും ജില്ലാ കൗൺസിൽ ചൂണ്ടിക്കാട്ടി.എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്നത് 2014 ൽ കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ് അത് പ്രകാരം കേരളത്തിലേക്ക് അനുവദിക്കുന്ന എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്ന ജനകീയാവശ്യവുമായി കാസർകോട് ജില്ലയിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ സമര രംഗത്താണ്.
കേരളം ഇപ്പോൾ കേന്ദ്രത്തിനു നൽകിയ പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്താത്തത് ജില്ലയോട് കാണിക്കുന്ന കടുത്ത അവഗണനയാണ്.
ഏറ്റവും കൂടുതൽ റവന്യൂ ഭൂമി ലഭ്യമായ ജില്ലകളിൽ ഒന്നാണ് കാസർഗോഡ്.മാത്രമല്ല എൻഡോസൾഫാൻ കീടനാശിനി പ്രയോഗം മൂലം നിത്യരോഗികളായി മാറിയ നൂറുക്കണക്കിന് പേർ അധിവസിക്കുന്ന ജില്ലയും കൂടിയാണ് കാസർഗോഡ്. ജില്ലയിലെ ജനപ്രതിനിധികൾ കക്ഷി താൽപര്യങ്ങൾക്കതീതമായി ജില്ലയിലെ ജനങ്ങളോടപ്പം നിൽക്കണമെന്നും കൾച്ചറൽ ഫോറം കാസർഗോഡ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു .എയിംസിന് വേണ്ടി വെൽഫെയർ പാർട്ടി അടക്കമുള്ള നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂട്ടായ്മകളും സന്നദ്ധ സംഘടനകളും വ്യക്തികളും നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ വിധ ശ്രമങ്ങൾക്കും ജില്ലാ കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷക്കീൽ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു.ഷബീർ പടന്ന,സിയാദലി, ഹഫീസുല്ല .കെ.വി, ഷജീം കോട്ടച്ചേരി, സാദിഖ് തങ്കയം , ഇസ്മായീൽ നീലേശ്വരം , റുബീന,ജാവിദ് നൂറുദ്ധീൻ, ഷമീറലി കാസർഗോഡ് , സലാം മഞ്ചേശ്വരം, ഹാഷിം തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി റമീസ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു