- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസി കേരളാ കോൺഗ്രസ് (എം) നോർത്ത് അമേരിക്ക അനുശോചന യോഗം ചേർന്നു
ഡാളസ്: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിന്താവ് അഗസ്റ്റിൻ ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ വർക്കിങ് പ്രസിഡന്റ് പി.സി. മാത്യു വിളിച്ചു കൂട്ടിയ സൂം യോഗത്തിൽ നാഷണൽ പ്രസിഡന്റ് ജെയ്ബു കുളങ്ങര (ഷിക്കാഗോ) അധ്യക്ഷത വഹിച്ചു. അനുശോചന പ്രസംഗം നടത്തിയതോടൊപ്പം പി. കെ.സി.എൻ.എ. യ്ക്കുവേണ്ടി റീത്തുകൾ സാമർപ്പിച്ചതായും മന്ത്രിയെ ഫോണിൽ വിളിച്ചു തങ്ങളുടെ അനുശോചനം അറിയിച്ചതായും കുളങ്ങര പറഞ്ഞു. പ്രവാസി കേരളാ കോൺഗ്രസ് കേരളത്തിൽ ചെയ്തുവരുന്ന നല്ല പ്രവര്ത്തനങ്ങളെപ്പറ്റിയും അദ്ദേഹം വിവരിച്ചു.
നാഷണൽ കോർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗത പ്രസംഗത്തിൽ ചുരുക്കം സമയം കൊണ്ട് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്ത ഏവർകും പ്രത്യേകിച്ച് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽനിന്നും പങ്കെടുത്ത റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ഫിലാഡൽഫിയ പ്രോവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം, മുതലായവർ പങ്കെടുത്തു അനുശോചനം അറിയിച്ചത് ധന്യമായി എന്നും പരേതനായ അഗസ്റ്റിൻ ജോസഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പറഞ്ഞു.
പി.സി. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. 'ഇടുക്കിയുടെ തുടിക്കുന്ന സ്പന്ദനമായി മാറിയ എം. എൽ.എയും മന്ത്രിയുമായ, സാദാ സമയവും പൊതുജീവിതത്തിൽ മുഴുകിയിരിക്കുന്ന റോഷി അഗസ്റ്റിൻ എന്ന നേതാവിനെ വാർത്തെടുക്കുക്കുവാൻ കേരളം കണ്ട ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും പാലായുടെ പൊന്നോമന പുത്രനുമായിരുന്ന മാണിസാറിന്റെ ആഗ്രഹത്തിന് കരുത്തുറ്റ ശക്തി പകർന്ന പിതാവായിരുന്നു പരേതനായഅഗസ്റ്റിൻ ജോസഫ്' എന്നും 'അമേരിക്കയിലുള്ള പ്രവാസി കേരളാ കോൺഗ്രസ് അംഗങ്ങള്ക്കുവേണ്ടിയും, ന്യൂയോർക്, ഷിക്കാഗോ, ഡാളസ്, ഹൂസ്റ്റൺ, ഫിലാഡൽഫിയ, ജോർജിയ, കാലിഫോർണിയ, ടോറോണ്ടോ, ബ്രിട്ടീഷ് കൊളംബിയ (കാനഡ) മുതലായ ചാപ്റ്ററുകൾക്കുവേണ്ടിയും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു' എന്നും പ്രമേയത്തിൽ പറയുന്നു. കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ. മണിക്ക് കരുത്തായി നിൽക്കുന്ന മന്ത്രിയുടെ നിലപാടുകൾക്ക് ആദർശപരമായ പിന്തുണ നൽകുന്നതായും പ്രമേയത്തിൽ പറയുന്നു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ എന്നിവർ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനുവേണ്ടി സംയുക്തമായി തങ്ങളുടെ അനുശോചനം അറിയിക്കുകയും വേൾഡ് മലയാളി കൗൺസിലിന് മന്ത്രി റോഷി അഗസ്റ്റിൻ നൽകുന്ന എല്ലാ പിന്തുണയും നന്ദിയോട് സ്മരിക്കുന്നതായും പറഞ്ഞു. ജോസ് ആറ്റുപുറം 'മന്ത്രി റോഷി അഗസ്റ്റിൻ നാട്ടിൽ തന്റെ അയൽവാസിയും ജോസഫ് അഗസ്റ്റിൻ സാർ ഏറ്റവും സ്നേഹത്തോടെ ഓർമിക്കപ്പെടുന്ന പിതാവുമായിരുന്നു എന്നും അഗാധമായ അനുശോചനം അറിയിക്കുന്നതായും പറഞ്ഞു.
കേരളത്തിൽ നിന്നും സജി പുതൃക്കയിൽ യോഗത്തിൽ പങ്കു ചേർന്ന് ഷിക്കാഗോ പ്രോവിൻസിനു വേണ്ടി അനുശോചന അറിയിച്ചു. ഒപ്പം തന്റെ വ്യക്തി പരമായ അനുശോചനവും അദ്ദേഹം നേർന്നു.
ജോസ് ചാഴിക്കാടൻ (ഹൂസ്റ്റൺ), ജോസഫ് അഗസ്റ്റിൻ സാറിന്റെ നിര്യാണത്തിൽ ഹൂസ്റ്റൺ ചാപ്റ്ററിനുവേണ്ടി അനുശോചനം രേഖപ്പെടുത്തി. ഒപ്പം തന്റെ വ്യക്തി പരമായ അനുശോചനവും നേർന്നു. തന്റെ സഹോദരൻ തോമസ് ചാഴികാടൻ എം. പി. യുമായി അനുശോചനം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.
ജോബി വരമ്പേൽ (കാലിഫോർണിയ), പരേതനായ ജോസഫ് അഗസ്റ്റിന്റെ വേർപാടിൽ തന്റെയും കാലിഫോർണിയയിലെ പ്രവാസി കേരളാ കോൺഗ്രസ് അംഗങ്ങൾക്ക് വേണ്ടിയും ആദരാജ്ഞലികൾ അർപ്പിച്ചു.
വര്ഗീസ് കയ്യാലക്കകം (ഡാളസ്) ഡാളസ് ചാപ്റ്ററിനു വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പറഞ്ഞു.
വിവിധ പ്രവാസി കേരളാ കൊണ്ഗ്രെസ്സ് നേതാക്കളായ, ബാബു പടവത്തിൽ, ജോൺ വർഗീസ് (ന്യൂയോർക്ക്) ചാപ്റ്റർ പ്രസിഡന്റ്, ഷാജി മിറ്റത്താനി (ഫിലാഡൽഫിയ), എബ്രഹാം അഗസ്റ്റിൻ (ജോർജിയ), ആന്റോ ജോസഫ് (ന്യൂജേഴ്സി), ഫ്രാൻസിസ് കിഴക്കേക്കുറ്റ്, സോണി മണിയങ്ങാട്ട് (ടോറോന്റോ), ജോസ് കുര്യൻ (വാൻകൂവർ), ജോസ് മാലിയിൽ, മാത്യു പ്ലാമൂടൻ, റോയ് ചെറിയാൻ, സണ്ണി കാരിക്കൽ, ബിജുസ് (ഡാളസ്), ഫ്രാൻസിസ് ചെറുകര (ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ്) മുതലായവർ അനുശോചന സന്ദേശങ്ങൾ അയച്ചതായി പി. സി. മാത്യു അറിയിച്ചു.
നാഷണൽ ട്രഷറർ ടുട്ടു ചെരുവിൽ (കാലിഫോർണിയ) പങ്കെടുത്ത നേതാക്കൾക്ക് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം കാലിഫോർണിയ ചാപ്റ്ററിനുവേണ്ടിയും തന്റെയും പ്രത്യേകമായ അനുശോചനം രേഖപ്പെടുത്തി.