ഷിക്കാഗോ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) പ്രസിഡന്റ് സിജിൽ പാലയ്ക്കലോടി ഷിക്കാഗോ സന്ദർശന വേളയിൽ ബിഷപ്പ് ഹൗസ് സന്ദർശിക്കുകയുണ്ടായി. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തുമായി സംസാരിക്കുകയും, എസ്.എം.സി.സിയുടെ പേരിൽ പിതാവിന്റെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം അറിയിക്കുകയും ചെയ്തു. അതോടൊപ്പം അനക്സ് ബിൽഡിങ് സന്ദർശിക്കുകയും ചെയ്തു.

സെക്രട്ടറി മേഴ്സി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, നാഷണൽ കമ്മിറ്റി മെമ്പർ കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ എന്നിവരും പിതാവിനെ സന്ദർശിച്ചു. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.