- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ.റോബർട്ട് കാലിഫ് എഫ്.ഡി.എ തലവനായി ബൈഡൻ നോമിനേറ്റ് ചെയ്തു
വാഷിങ്ടൺ ഡി.സി : യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ തലവനായി ഡോ.റോബർട്ട് കാലിഫിനെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .
നവംബർ 12 വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് .
ബൈഡൻ അധികാരത്തിൽ വന്നതിന് ശേഷം എഫ്.ഡി.എക്ക് ആദ്യമായാണ് പുതിയൊരു തലവനെ ലഭിക്കുന്നത്. ഇത് വരെ ഡോ.ജാനറ്റ് വുഡ്‌കോക്ക് ആയിരുന്നു എഫ്.ഡി.എ ആക്റ്റിങ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നത് . ഡോ.ജാനറ്റ് സ്തുത്യർഹ സേവനം അർപ്പിച്ചുവെങ്കിലും ഒപ്പിയോഡ് കൈകാര്യം ചെയ്തതിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു .
ഡ്യുക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ കാർഡിയോളജിസ്റ്റായി പ്രവർത്തിച്ചു വന്നിരുന്ന ഡോ.കാലിഫ് ഗൂഗിൾ പാരന്റ് ആൽഫബറ്റസ് ലൈഫ് സയൻസ് ഓർഗനൈസേഷന്റെ സീനിയർ അഡൈ്വസർ കൂടിയാണ് . ഒബാമ ഭരണത്തിൽ എഫ്.ഡി.എ കമ്മീഷണറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
നവംബർ 15 ന് ശേഷം ഡോ.ജാനറ്റിന് ആക്ടിങ് സ്ഥാനത്ത് തുടരുന്നതിന് നിയമതടസ്സമുള്ളതിനാലാണ് ഡോ.കാലിഫിനെ നോമിനേറ്റ് ചെയ്തിരിക്കുന്നതെന്നും , യു.എസ് സെനറ്റിൽ ഇരു പാർട്ടികളൂം ഇദ്ദേഹത്തെ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബൈഡൻ പറഞ്ഞു . പാൻഡമിക്കിന്റെ ഭീതി പൂർണ്ണമായും വിട്ടു മാറിയിട്ടില്ലാത്ത സ്ഥിതിക്ക് എഫ്.ഡി.എക്ക് പൂർണ്ണസമയ ചീഫ് ആവശ്യമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.