- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പഞ്ചാബ് സ്വദേശിയുടെ മൃതദേഹം ബഹ്റൈനിൽ സംസ്കരിച്ചു
മനാമ. കെഎംസിസി ബഹ്റൈൻ മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പഞ്ചാബ് സ്വദേശി നവാബ് ഖാന്റെ (24) ജനാസ ബഹ്റൈനിൽ മറവു ചെയ്തു.
ആരാരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ സൽമാനിയ മോർച്ചറിയിൽ അനാഥമായി കിടന്നിരുന്ന മയ്യിത്ത് ഇന്ത്യൻ എംബസിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കെ.എം.സി.സി മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചത്.
പാസ്‌പോർട്ടോ, മറ്റു അനുബന്ധ രേഖകളോ ഒന്നും ഇല്ലാത്ത വ്യക്തിയുടെ മൃതശരീരം ഇവിടെ സംസ്‌കരിക്കാൻ ആവശ്യമായ പേപ്പർ വർക്കുകളെല്ലാം വിങ്ങിന്റെ നിസ്വാർത്ഥമായ സേവനത്താൽ രണ്ട് ദിവസം കൊണ്ട് ശരിയാക്കാൻ സാധിച്ചത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
ബുസൈതീൻ കാനൂ മസ്ജിദ് ഖബ്ർസ്ഥാനിലാണ് ജനാസ സംസ്‌കരിച്ചത്.
നവാബ്ഖാന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളായ പഞ്ചാബ് സ്വദേശികളും അന്ത്യ കർമ്മങ്ങളിൽ പങ്കെടുത്തു.
Next Story