സീരിയൽ നടിയും മോഡലുമായ തൻവി എസ്.രവീന്ദ്രൻ വിവാഹിതയായി. മുംബൈ സ്വദേശിയായ ഗണേശ് ആണു വരൻ. താലികെട്ടിന്റെയും കന്യാദാനത്തിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് താരം വിവാഹവിശേഷം ആരാധകരെ അറിയിച്ചത്. മുംബൈയിലായിരുന്നു വിവാഹം.

മോഡലിങ്ങിലൂടെയാണ് തൻവി അഭിനയരംഗത്തേക്ക് എത്തുന്നത്. പരസ്പരം, ഭദ്ര, രാത്രിമഴ, മൂന്നുമണി എന്നീ സീരിയലുകളിൽ അഭിനയിച്ചു. ഗണേശ് ദുബായിൽ പ്രോജക്ട് മാനേജറായാണു ജോലി ചെയ്യുന്നത്. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം.