ഗര അധികാരികളുടെ സമ്മർദ്ദത്തെത്തുടർന്ന്, പാരീസിലെ ഇ-സ്‌കൂട്ടർ ഓപ്പറേറ്റർമാർ ഫ്രഞ്ച് തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഓട്ടോമാറ്റിക് വേഗത പരിധി ഏർപ്പെടുത്താൻ തീരുമാനിച്ചു.തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം വാടകയ്ക്ക് എടുത്ത ഇലക്ട്രിക് സ്‌കൂട്ടറുകൾ പാരീസിലെ പല പ്രദേശങ്ങളിലും വേഗത കുറച്ച് വേണം ഓടിക്കാൻ.

ഈഫൽ ടവർ, ലൂവ്രെ മ്യൂസിയം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ഫ്രഞ്ച് തലസ്ഥാനത്തെ 700 പ്രദേശങ്ങളിൽ, ഇസ്‌കൂട്ടറിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററായി പരിമിതപ്പെടുത്തി.റെന്റൽ കമ്പനികളായ ഡോട്ട്, ടയർ, ലൈം എന്നിവ നടത്തുന്ന സ്‌കൂട്ടറുകൾ, ജിയോ ലൊക്കേഷൻ വഴി തത്സമയം ട്രാക്ക് ചെയ്യപ്പെടുന്നവയാണ്.
അവർ നിയുക്ത പ്രദേശങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവയുടെ സാധാരണ വേഗതയുടെ പകുതിയായി സ്വയമേവ കുറയും.

വേഗത കുറഞ്ഞ സോണുകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം കാൽനടയാത്രക്കാരുടെ ശക്തമായ സാന്നിധ്യമാണെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു.പാർക്കുകൾ, പൂന്തോട്ടങ്ങൾ, സ്‌കൂളുകൾക്ക് സമീപമുള്ള തെരുവുകൾ, പൊതു കെട്ടിടങ്ങൾക്കും ആരാധനാലയങ്ങൾക്കും മുന്നിലുള്ള സ്‌ക്വയറുകൾ, കാൽനട തെരുവുകൾ, തിരക്കേറിയ ഷോപ്പിങ് ഏരിയകളിലും വേഗത കുറയും.