- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലതാരങ്ങൾക്ക് ജന്മനാട്ടിൽ സ്വീകരണമൊരുക്കി വെൽഫെയർ പാർട്ടി
മുക്കം: കേരള വിദ്യാഭ്യാസ വകുപ്പ് SCRT സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ കാരറ്റ് ക്രിയേഷൻ നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങളിൽ പ്രധാന വേഷമിട്ട മൂന്നു ബാലതാരങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു. വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സംഘടിപ്പിച്ച അനുമോദനയോഗത്തില ജിബിൻ ഉസ്മാൻ, ഫ്രയ ഫൈസൽ, ആദിദേവ് എന്നീ ബാല താരങ്ങളെയാണ് ആദരിച്ചത്. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി ഉപഹാരം സമ്മാനിച്ചു.
ക്യാരറ്റ് ഫിലിം അക്കാദമി ഡയറക്ടർ റസാഖ് വഴിയോരം അനുമോദന ഭാഷണം നിർവഹിച്ചു. മണ്ഡലം മീഡിയ സെക്രടറി സാലിം ജി റോഡ് മുഖ്യാതിഥിയായി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി ഹമീദ്, ഫിലിം സംവിധായകൻ അനിൽ ചുണ്ടേൽ, അബൂബക്കർ ചാലക്കൽ, തിരക്കഥാ കൃത്ത് ബാസിതുകൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു. റസാഖ് വഴിയോരം സംവിധാനം ചെയ്ത 'ഇഷ്ടം' അനിൽ ചുണ്ടേൽ സവിധാനം ചെയ്ത 'പാഠം മൂന്ന്' അതീഖുറഹ്‌മാൻ വാടിക്കൽ കഥയെഴുതി അമീൻ വേങ്ങര സംവിധാനം ചെയ്ത 'ദൂത്'എന്നീ ആനിമേഷൻ ചിത്രങ്ങളിലാണ് ബാലതാരങ്ങൾ വേഷമിട്ടത്. യൂണിറ്റ് പ്രസിഡന്റ് എം. എ ഹകീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം. വി. മുസ്തഫ സ്വാഗതവും അസി. സെക്രട്ടറി മൻസൂർ നന്ദിയും പറഞ്ഞു.