- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഒന്നുമിനുങ്ങി; ദേശീയ പാതയിൽ പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പായലും ചേസിങ്ങും; മദ്യലഹരിയിൽ ട്രാഫിക്ക് എസ്ഐയെ സംഘം മൂക്കിന് ഇടിച്ചുവീഴ്ത്തി; ഒടുവിൽ പ്രതിയായ സൈനികനെ ലോക്കപ്പിൽ മർദ്ദിച്ചുവെന്നും പരാതി; ചേർത്തല സംഭവം വിവാദമാകുന്നു
ചേർത്തല: മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നത് വരുത്തുന്ന വിനകൾ എത്രയോ. അപകടകരമായി വാഹനം ഓടിച്ചത് തടയാൻ ശ്രമിച്ച ട്രാഫിക് എസ്‌ക്ക് നേരേ ആക്രമണം ഉണ്ടായതിന് പിന്നാലെ പ്രതിയെ ലോക്കപ്പിൽ മർദ്ദിച്ചെന്ന ആരോപണവും സംഭവത്തെ വിവാദത്തിലാക്കി. പ്രതി സൈനികനാണ്.
സംഭവം ഇങ്ങനെ:
എറണാകുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. ഇവർ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്ന പൊലീസിന് ആലപ്പുഴ ഭാഗത്ത് നിന്ന് അപകടകരമായ വേഗതയിൽ വാഹനം വരുന്നതായി കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചു. എക്‌സറേ ബൈപ്പാസിൽ കൈകാണിച്ചെങ്കിലും വാഹനം നിറുത്തിയില്ല. വാഹനത്തെ പൊലീസ് പിന്തുടർന്നതോടെ ഹൈവേ പാലത്തിന് പടിഞ്ഞാറ് വാഹനം വീട്ടിലേയ്ക്ക് കയറ്റി നിറുത്തിയിട്ടു. കാര്യം തിരക്കിയപ്പോൾ പൊലീസുകാരെ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. വയർലസ് സന്ദേശം ലഭിച്ചതോടെ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ പിടികൂടിയത്.
ട്രാഫിക് എസ്‌ഐയ്ക്ക് നേരെയുള്ള ആക്രമണത്തിൽ അദ്ദേഹത്തിന് മൂക്കിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചേർത്തല സ്റ്റേഷനിലെ ട്രാഫിക് എസ്‌ഐ ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ അർത്തുങ്കൽ പുളിക്കൽ ജോസി സ്റ്റീഫനാണ് (55) പരിക്കേറ്റ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് വടക്കായിരുന്നു സംഭവം.
പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിൻ (29), വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ കുട്ടു എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇവർ മദ്യലഹരിയിലായിരുന്നെന്ന് എസ്‌ഐ എം.എം. വിൻസെന്റ് പറഞ്ഞു.
സൈനികന്റെ ബന്ധുക്കളുടെ ആരോപണം
പ്രതികളിൽ ഒരാളും സൈനികനുമായ ജോബിൻ സാബുവിന് ലോക്കപ്പ് മർദനമെന്നാണ് പരാതി. പത്തനാപുരം സ്വദേശി ജോബിൻ സാബുവിനെ ചേർത്തല പൊലീസ് കസ്റ്റഡിയിൽ മർദിച്ചുവെന്നാണ് പരാതി. റിമാൻഡിലായ ജോബിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സൈനികനെ ക്രൂരമായി മർദിച്ചെന്നും നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കസ്റ്റഡിയിലെടുത്ത ദിവസം വൈകുന്നേരമാണ് ജോബിനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ അതിനുമുൻപായി ലോക്കപ്പിൽ വെച്ച് ക്രൂരമായി പൊലീസ് മർദിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. റിമാൻഡിലായ സൈനികനെ ആശുപത്രിയിൽ സന്ദർശിക്കാൻ ബന്ധുക്കൾക്ക് അനുമതിയില്ല. മർദനമേറ്റ ജോബിന് നടക്കാൻ പോലും കഴിയാത്ത നിലയിലാണെന്ന് ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ