ടിഞ്ഞാറെൻ കാനഡയിൽ ദുരിതം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ബ്രിട്ടീഷ് കൊളംബിയയിൽ മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഹൈവേയിൽ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ രക്ഷിക്കാൻ അനേഡിയൻ ഹെലികോപ്റ്ററുകൾഎത്തിയാണ് രക്ഷിച്ചത്.

ഞായറാഴ്ച ആരംഭിച്ച മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം റോഡുകൾ അടച്ചു.കൂടാതെ പ്രവിശ്യയിലെ പ്രധാന എണ്ണ പൈപ്പ് ലൈൻ അടക്കാനും തീരുമാനിച്ചു. ഫ്‌ളൈറ്റ് സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.ചില പ്രദേശങ്ങളിൽ ഞായറാഴ്ച 8 ഇഞ്ച് (200 മില്ലിമീറ്റർ) മഴ ലഭിച്ചു.

വാൻകൂവറിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ കിഴക്കായി അഗസ്സിസിലെ പർവത നഗരത്തിന് സമീപം യാത്രക്കാർ മണ്ണിടിച്ചിലിൽ കുടുങ്ങിയതായും ആളുകളെ എയർലിഫ്റ്റ് ചെയ്യേണ്ടിവന്നതായും അധികൃതർ അറിയയിച്ചു.ഉയരുന്ന വെള്ളപ്പൊക്കത്തെത്തുടർന്ന് മെറിറ്റിലെ കമ്മ്യൂണിറ്റിയോട് ഈ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 8000ലധികം പേരെ മാറ്റിപാർപ്പിക്കേണ്ടതായിവരുമെന്നാണ് സൂചന.