കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കാസർകോട് മുട്ടംതല സ്വദേശി ഖാലിദ് അബ്ദുൽ ഖാദർ (66)ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് അമീരി ആശുപത്രിയിലായിരുന്നു അന്ത്യം.ഹോട്ടൽ ജീവനാകരൻ ആയിരുന്നു.

ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷൗക്കത്ത്, സലീം, ഷമീമ, ഷകീല, ഷാകിർ, ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.