- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ വിജയ് യുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി; ഒരാൾ പിടിയിൽ; ഭീഷണി വ്യാജമെന്ന് പൊലീസ്
ചെന്നൈ: തമിഴ് നടൻ വിജയ് യുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി താരത്തിന്റെ നീലങ്കരയിലെ വസതിക്ക് നേരെയാണ് ഭീഷണി ഉയർന്നത്. തമിഴ്‌നാട് പൊലീസ് കണ്ട്രോൾ റൂമിലേക്കായിരുന്നു ബോംബ് ഭീഷണി കോൾ എത്തിയത്.
ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സാലിഗ്രാമിലുള്ള നടന്റെ വീടിന് നേരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയായ അരുൺ എന്ന മണികണ്ഠൻ എന്ന യുവാവ് അറസ്റ്റിലായിരുന്നു. വിജയ്യുടെ ബിഗിൽ എന്ന ചിത്രത്തിന്റെ ഫാൻസ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു യുവാവെന്നും ഇതാണ് ഭീഷണി മുഴക്കാൻ കാരണമായതെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.
അതേസമയം, ബീസ്റ്റ് എന്ന സിനിമയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദെർ ആണ് സംഗീത സംവിധായകൻ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാാക്കോ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.




