പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ പൊലീസ് സംരക്ഷണത്തിലാണന്ന് ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എസ്ഡിപിഐയാണ് കൊലക്ക് പിന്നിലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

എസ്.ഡി.പി.എയും സിപിഎമ്മും സർക്കാറും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും മൗനം ഇതിന് തെളിവാണ്. ചൈങ്കാടിത്തണലിൽ കേരളത്തിൽ തീവ്രവാദം തഴച്ചുവളരുകയാണെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.