- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ ആരാണെന്ന വിധി വരും മുമ്പേ ആ കുഞ്ഞിന്റെ വിയോഗം; വിഫലമായത് മാതാപിതാക്കളുടെ കാത്തിരിപ്പ്
ബംഗളൂരു: മംഗളൂരുവിലെ ലേഡി ഗോഷൻ ആശുപത്രിയിൽ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന കേസിൽ വിധി വരുന്നതിന് മുമ്പേ എത്തിയത് കുഞ്ഞിന്റെ വിയോഗവാർത്ത. ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെയാണ് മരിച്ചത്. ഒരു മാസം മുൻപ് ആശുപത്രിയിൽവെച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടതായിയായിരുന്നു ദമ്പതികളുടെ പരാതി.
ലേഡി ഗോഷൻ ആശുപത്രിയിൽ വെച്ച് തങ്ങളുടെ കുഞ്ഞിനെ അധികൃതർ വേറൊരു കുടുംബത്തിന് കൈമാറ്റം ചെയ്തതായായിരുന്നു പരാതി. കുന്താപൂരിൽ നിന്നുള്ള ദമ്പതികളാണ് പരാതിയുമായി എത്തിയത്.
സെപ്റ്റംബർ 27ന് ഭാര്യ അമ്രീൻ പെൺകുഞ്ഞിനാണ് ജന്മം നൽകിയതെന്നും എന്നാൽ ഡിസ്ചാർജ് ചെയ്തപ്പോൾ നൽകിയത് ആൺകുഞ്ഞിനെയാണെന്നും പിതാവ് പറയുന്നു. 17 ദിവസം എൻഐസിയുവിലായിരുന്നു കുട്ടി.
തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളെ തിരിച്ചറിയാൻ ഡിഎൻഎ സാംപിൾ ശേഖരിച്ച് ഹൈദരാബാദിലെ ലാബിൽ അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലവും കോടതി വിധിയും പുറത്തുവരാനിരിക്കെയാണ് കുഞ്ഞിന്റെ മരണം. അതേസമയം അമ്രീന്റെ കുഞ്ഞ് ആൺകുട്ടിയാണെന്നും കുഞ്ഞിന്റെ ലിംഗം രേഖപ്പെടുത്തിയപ്പോൾ തെറ്റിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.




