- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങാം; ഓക് ലന്റിലെ അതിർത്തികൾ ഡിസംബർ 15 ന് തുറക്കും; പൂർണമായും വാക്‌സിനേഷൻ എടുത്തവർക്കും നെഗറ്റീവ് ഫലങ്ങൾ ഉള്ളവർക്കും യാത്രക്കനുമതി
ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാന്റിന് ചുറ്റുമുള്ള ആഭ്യന്തര അതിർത്തികൾ ഡിസംബർ 15 മുതൽ പൂർണമായും വാക്‌സിനേഷൻ എടുത്തവർക്കും കോവിഡ്-19 പരിശോധനാ ഫലങ്ങൾ നെഗറ്റീവായവർക്കും വേണ്ടി വീണ്ടും തുറക്കുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ബുധനാഴ്ച പറഞ്ഞു.
കോവിഡ് ഡെൽറ്റാ വേരിയന്റുകൾ വളരെയേറെ വ്യാപിച്ചിരുന്ന ഓക് ലന്റിൽ മൂന്ന് മാസത്തിലേറെയായി അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.എന്നാൽ 80% ഓക്ക്ലൻഡുകാരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും പൂർണ്ണമായി വാക്‌സിനേഷൻ എടുത്തതിനാൽ വീണ്ടും യാത്ര ചെയ്യാനും അതിർത്തികൾ തുറക്കാനും തീരുമാനിക്കുകയായിരുന്നു.
യാത്രക്കാർ ഒന്നുകിൽ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിരിക്കണം അല്ലെങ്കിൽ പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ കോവിഡ്-19 നെഗറ്റീവായ പരിശോധനാ ഫലം ഹാജരാക്കണം. നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് 1,000 ഡോളർ (698.60) ലംഘന പിഴ ചുമത്തും.
ന്യൂസിലാൻഡ് പൗരന്മാരെയോ സ്ഥിര താമസക്കാരെയോ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ.